ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ മതപരമായ ബാധ്യത: സ്വാദിഖലി ശിഹാബ് തങ്ങള്‍
കാക്കനാട് : സൃഷ്ടികളോടുള്ള ദൈവത്തിന്റെ നി,സീമമായ കാരുണ്യത്തോടുള്ള കടപ്പാടും ആര്‍ദ്രതയുള്ള മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയുളളവനാക്കുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസി മതപരമായി ഏറ്റെടുക്കേണ്ട ബാധ്യതയാണ്. എസ്‌കെഎസ്എസ്എഫ് കളമശ്ശേരി മേഖല സഹചാരി സെന്റര്‍ കങ്ങരപ്പടി ഇസ്ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സിനേയും ശരീരത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെടാതെ നന്മയുടെ വഴിയെ നമുക്ക് നടക്കാന്‍ കഴിയണം. ആ നന്മ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുന്നിടത്താണ് വിശ്വാസം പൂര്‍ണ്ണതയിലെത്തുന്നത്. സഹജീവി സ്‌നേഹമാണ് ആരാധനയെ ഉല്‍കൃഷ്ടമാക്കുന്നത് എന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
നവംബര്‍ 18,19,20 തീയതികളില്‍ എസ് കെ എസ് എസ് എഫ് കളമശ്ശേരി മേഖല കമ്മിറ്റി നടത്തുന്ന ഹിയാദ കോണ്‍ഫറന്‍സ് 2016 ന്റെ പ്രഖ്യാപനവും തങ്ങള്‍ നടത്തി. ഇസ്ലാമിക സെന്ററിന്റെ പ്രവര്‍ത്തകന്‍മാര്‍ ഖുര്‍ആനികമായ ആശയങ്ങള്‍ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും വിധയമാക്കണമെന്ന് ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ പറഞ്ഞു.സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ് കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
കൊച്ചി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ അനില്‍ കുമാര്‍, നഗരസഭ വൈസ് പ്രസിഡന്റ് ടി.എസ് അബുബക്കര്‍, എം.എം അബുബക്കര്‍ ഫൈസി ഉസ്താദ്, എന്നിവര്‍ സംസാരിച്ചു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എം പരീത്, എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, പി.എസ് ഹസൈനാര്‍ മൗലവി, ടി.എം അലി, എം.ബി മുഹമ്മദ്, സൈനുദ്ദീന്‍ വാഫി, അബ്ദുള്‍ സലാം ഹാജി, അലിയാര്‍ കരുവള്ളി, പി.ബി കമാലുദ്ദീന്‍, എ.എ അബ്ദുല്‍ റഹ്മാന്‍, പി.ബി മജീദ്, നിയാസ് മുണ്ടംപാലം, പി.പി അസീസ്, കെ.എം കബീര്‍, മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല പ്രസിഡന്റ് പി എച്ച് അജാസ് സ്വാഗതവും, ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."