HOME
DETAILS

പശുവിന്റെ കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്

  
backup
October 04 2016 | 19:10 PM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%af%e0%b5%8b


വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പൂമല വെടിപ്പാറയില്‍ പശുവിന്റെ കുത്തേറ്റ് വയോധികക്ക് ഗുരുതരമായി പരുക്കേറ്റു. വെടിപ്പാറ കുരിശ് പള്ളിക്ക് താമസിക്കുന്ന ഓട്ട കാഞ്ഞിരതിങ്കല്‍ യോഹന്നാന്റെ ഭാര്യ സാറാമ്മ (68) നാണ് പരുക്കേറ്റത്. ഇവരുടെ വയര്‍ പശുകുത്തി കീറി  തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. പശുവിന്റെ പരാക്രമത്തില്‍ തൊഴുത്ത് തകര്‍ന്ന്  വീണു. വയോധികയുടെ കരച്ചില്‍ കേട്ട് ഓടി കൂടിയെത്തിയ വീട്ടുകാരും, നാട്ടുകാരും ചേര്‍ന്നാണ് സാറാമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."