സഹചാരി സെന്റര്‍ ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂര്‍: ആതുര സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്തപ്പുര എസ്.ബി.ടി ബാങ്കിന് സമീപം സഹചാരി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് മുഹമ്മദ് ഷെഫീക്ക് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ ശറഫുദ്ദീന്‍ മൗലവി വിഖായ സന്ദേശം നല്‍കി.
നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.പി പ്രഭേഷ്, എം.കെ മുജീബ് റഹ്മാന്‍ ദാരിമി, പി.എ സഗീര്‍ മുസ്‌ലിയാര്‍, ടി.കെ.എ കബീര്‍ ഫൈസി, പി.എ ആഷിക്, സുബൈര്‍ സഅദി, സൈഫുദ്ദീന്‍ അല്‍ഖാസിമി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത വിഖായ വളണ്ടിയര്‍ എ.എസ് ശജീര്‍ പതിയാശ്ശേരി, സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് ചാപ്പാറ, ആദുര ജീവകാരുണ്യ പ്രവര്‍ത്തകനായ അബ്ദുല്‍ കരീം എന്നിവരെ ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."