ചേലക്കര മണ്ഡലത്തില്‍ 1,046 കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കും
ചേലക്കര: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേലക്കര നിയോജക മണ്ഡലത്തില്‍ 1046 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്കാന് നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇതിന് 98.71 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയതായും യു.ആര് പ്രദീപ് എം.എല്‍.എയെ മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിക്കാവശ്യമായ തുകയില്‍ 55 ലക്ഷം രൂപ വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികളില്‍ നിന്ന് കണ്ടെത്തും. ബാക്കി തുക പഞ്ചായത്തുകളുടെ വിഹിതം, എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട് എന്നിവ മുഖേനയും കണ്ടെത്തും. 21 കിലോമീറ്റര്‍ ദൂരം ലൈന്‍ വലിച്ചാണ് കണക്ഷന് നല്‍കുക. ഗുണഭോക്തൃ ലിസ്റ്റ് എല്ലാ വൈദ്യുതി വകുപ്പ് സെക്ഷന്‍ ഓഫിസുകളിലും പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."