HOME
DETAILS

ഗ്രാമീണ മേഖലകള്‍ ബി.എസ്.എന്‍.എല്‍ ഓഫര്‍ പരിധിക്ക് പുറത്ത്

  
backup
October 04 2016 | 19:10 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e

കൊച്ചി: ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണ്‍ ബ്രോഡ് ബാന്റ് ഓഫറുകള്‍ ഗ്രാമീണ മേഖലകളിലേക്ക് എത്തുന്നില്ല. ലാന്‍ഡ് ഫോണിനും ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സംവിധാനത്തിനും വന്‍ ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ നല്‍കിയിരിക്കുന്നത്. ഇതറിഞ്ഞ് പുതിയ കണക്ഷന്‍ എടുക്കാന്‍ ബി.എസ്.എന്‍.എല്‍ ഓഫിസുകളില്‍ എത്തുന്നവര്‍ക്ക് നിരാശമാത്രമാണ് ഫലം.
കേബിളുകളുടെ ലഭ്യതക്കുറവാണ് പുതിയ കണക്ഷന്‍ ലഭിക്കുന്നതിന് തടസമാകുന്നത്. മാത്രമല്ല നിലവില്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ള മേഖലകളില്‍ മാത്രമാണ് കണക്ഷന്‍ ലഭിക്കുക. അല്ലാത്തവര്‍ക്ക് ഇത് വെറും വ്യാമോഹം മാത്രം. പുതിയ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കാന്‍ നിലവില്‍ സംവിധാനമില്ലെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍തന്നെ വ്യക്തമാക്കുന്നത്. ഗ്രാമിണ മേഖലകളില്‍ നിലവിലുള്ള ഭൂരിഭാഗം കേബിളുകളും തകരാറിലാണ്.
കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കാരണം. കൂടാതെ നിലവില്‍ കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്നതിനു മൂകളിലൂടെയാണ് റോഡ് നിര്‍മാണവും നവീകരണവും നടക്കുന്നത്. മിക്കസ്ഥലങ്ങളിലും കേബിള്‍ പോകുന്ന സ്ഥലങ്ങള്‍ക്ക് മുകളില്‍ രണ്ടും മൂന്നു അടി മണ്ണിട്ടുയര്‍ത്തിയാണ് റോഡ് നിര്‍മാണം. കേബിളുകള്‍ പൊട്ടുകയോ കേടാവുകയോ ചെയ്താല്‍ നന്നാക്കുന്നതിന് ഇത്മൂലം സാധിക്കില്ല. മാത്രവുമല്ല വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച കേബിള്‍ ജങ്ഷനുകള്‍പോലും എവിടെയാണെന്ന് ജീവനക്കാര്‍ക്കും നിശ്ചയമില്ല.
ലാന്‍ഡ് ഫോണ്‍ കണക്ഷന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ മുന്‍പ് കണക്ഷന്‍ റദ്ദാക്കിയവരില്‍ ഭൂരിഭാഗവും പുതിയ കണക്ഷനായി എത്തുന്നുണ്ട്. എന്നാല്‍ ഇവരുടെ വീടുകളില്‍ സ്ഥാപിച്ചിരുന്ന കേബിളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.
കൂടാതെ കേബിള്‍ വഴിയുള്ള ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്ക് മാത്രമായി ഓഫര്‍ പരിമിതപ്പെടുത്തിയതും ഉപോഭോക്താക്കളെ വലയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് വില്‍(വയര്‍ലസ്) ഫോണുകളും ഇന്റര്‍നെറ്റിനായി വൈമാക്‌സ് കണക്ഷനുകളുമാണ് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നല്‍കുന്നത് . ഇവയ്ക്ക് നിലവിലെ ഓഫറുകള്‍ ബാധകവുമല്ല.
ജീവനക്കാരുടെ നിഷേധാത്മക നിലപാടുകളാണ് ഉപഭോക്താക്കളെ ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് അരോപണം ഉയര്‍ന്നിരുന്നു. ഇതോടാപ്പം മറ്റ് കമ്പനികള്‍ ലാന്‍ഡ് ഫോണകളുമായി വന്നതോടെ ഭൂരിപക്ഷം ഉപഭോക്താക്കളും ബി.സ്.എല്‍.എല്ലിനെ കൈവിട്ടു.
ഇത് തിരിച്ചറിഞ്ഞതോടെയാണ് ജനപ്രിയ പദ്ധതികളുമായി ബി.എസ്.എന്‍.എല്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago