HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി; ജീവനക്കാര്‍ കൂട്ട അവധിക്ക്

  
backup
October 04 2016 | 19:10 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%ae%e0%b5%8d-2

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. ശമ്പളം മുടങ്ങിയ മുഴുവന്‍ ഡിപ്പോകളിലും ഇന്നുമുതല്‍ പ്രതിഷേധസമരം ശക്തമാക്കാനും ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ടി.ഡി.എഫ് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി യൂനിയനും സമരത്തില്‍ സഹകരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ കൊല്ലം, പുനലൂര്‍, പത്തനാപുരം ഡിപ്പോകളിലെ ജീവനക്കാര്‍ നിരാഹാരസമരം തുടങ്ങി.
 ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനം ജീവനക്കാര്‍ സ്തംഭിപ്പിച്ചു. സെപ്റ്റംബര്‍ മാസത്തെ ശമ്പളമാണ് മുടങ്ങിയത്. ശമ്പളത്തിനായി കണ്ടെത്തേണ്ട തുകയായ 28 കോടിയോളം രൂപ കണ്ടെത്താന്‍ കഴിയാഞ്ഞതാണ് ശമ്പളം മുടങ്ങാന്‍ കാരണമായത്. എല്ലാമാസവും അവസാനത്തെ പ്രവൃത്തി ദിവസമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. കഴിഞ്ഞമാസം 30ന് ലഭിക്കേണ്ട ശമ്പളം അഞ്ചുദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മാത്രമാണ് ഇതുവരെ ശമ്പളം കൊടുത്തത്. വയനാട് ജില്ലയില്‍ ഭാഗികമായി കൊടുത്തിട്ടുണ്ട്. ശമ്പളം ഇന്നും ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ഒരു വര്‍ഷമായി എസ്.ബി.ടി, കെ.ടി.ഡി.എഫ്.സി എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും നല്‍കിവരുന്നത്. കൃത്യസമയത്ത് വായ്പ ലഭിക്കാത്തതാണ് ശമ്പളം നല്‍കാന്‍ തടസമായതെന്നാണ് അധികൃതര്‍ പറയുന്നത്. ലയനത്തിനുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വായ്പാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിനാലുള്ള തടസമാണ് എസ്.ബി.ടിയില്‍ നിന്നും വായ്പ ലഭിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് കെ.ടി.ഡി.എഫ്.സിയെ സമീപിച്ചെങ്കിലും തുക ലഭിച്ചില്ല. അതേസമയം ശമ്പളവിതരണം ആരംഭിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് വൈകീട്ടോടെ തന്നെ ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a minute ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  14 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago