HOME
DETAILS

രണ്ടാം ഊഴത്തിനില്ല; വിരമിച്ച ശേഷം താമസിക്കാന്‍ പ്രണബിന് ബംഗ്ലാവ് തയ്യാര്‍

  
backup
October 04 2016 | 19:10 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%8a%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് രണ്ടാമൂഴത്തിനില്ലെന്ന് വ്യക്തമായതോടെ പ്രണബ് മുഖര്‍ജിക്കു വിരമിച്ച ശേഷം കഴിയാന്‍ പുതിയ ബംഗ്ലാവ് തയ്യാറായി. ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാം റോഡിലെ ബംഗ്ലാവിലാവും വിരമിച്ച ശേഷം പ്രണബ് കഴിയുക.


രാഷ്ട്രപതി പദവിയില്‍ പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തവര്‍ഷം ജൂലൈയിലാണ്അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതിയ്ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ വീട് കണ്ടെത്തിയിട്ടുണ്ട്. 34, ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്ന വിലാസത്തിലുള്ള വസതി അന്തരിച്ച ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മയുടെതു കൂടിയാണ്.

നിലവില്‍ സാങ്മയുടെ കുടുംബമാണ് അവിടെ താമസിക്കുന്നത്. 2012ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന സാങ്മയെ തോല്‍പ്പിച്ചായിരുന്നു പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ 13 രാഷ്ട്രപതിയായത്. സാങ്മയുടെ കൂടുംബത്തിന് വൈകാതെ പ്രണബ് മുഖര്‍ജിയ്ക്കായി ഈ വീട് ഒഴിയേണ്ടി വരും. സാങ്മയുടെ മകന്‍ കോണ്‍റാഡ് മേഘാലയയില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വീട്ടില്‍ തുടരാന്‍ സാധിക്കില്ല.


ഉന്നതരായ ആളുകള്‍ക്ക് അനുവദിക്കുന്ന എട്ടാം വിഭാഗത്തില്‍പ്പെട്ട വീടാണിത്. ഇത് എം.പിക്ക് അനുവദിക്കാന്‍ പ്രോട്ടോകോളില്ല. സാങ്മയുടെ കുടുംബത്തെ വൈകാതെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് നഗരവികസനമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയുടെ ആവശ്യപ്രകാരമുള്ള നവീകരണം നടത്തിയ ശേഷമായിരിക്കും വീടു കൈമാറുക.


വിരമിക്കുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ടെലിഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയവയ്ക്ക് പുറമെ ഓഫിസ് സ്റ്റാഫുകള്‍, കാര്‍ ഡ്രൈവര്‍ തുടങ്ങിയവ മുന്‍ രാഷ്ട്രപതിയ്ക്ക് ലഭിക്കും. സ്വന്തം കാറാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രതിമാസം 250 ലിറ്റര്‍ പെട്രോളും ഡ്രൈവര്‍ക്കുള്ള ശമ്പളവും ലഭിക്കും.

എല്ലാ സൗകര്യങ്ങളുമുള്ള വീട് ഇന്ത്യയിലെവിടെയും വിരമിച്ച പ്രസിഡന്റിന് വാടക നല്‍കാതെ ഉപയോഗിക്കാം. ജീവിതകാലം മുഴുവന്‍ വൈദ്യുതി, വെള്ളം എന്നിവയും സൗജന്യമായി ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍  പുതിയ അപേക്ഷകര്‍ 25 മാത്രം

Kerala
  •  a day ago
No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  a day ago
No Image

തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്

Kerala
  •  a day ago
No Image

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  2 days ago