ഗോഡ്‌സയെ മഹത്വവല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച ഗോഡ്‌സയെ മഹത്വവല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
ദലിത്‌ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ ശക്തികളെ കയറൂരി വിടുന്ന സമീപനമാണ് മോദി സര്‍ക്കാറിന്റേത്.
അസഹിഷ്ണുതയുടെ പേരില്‍ സാമൂഹിക പ്രവര്‍ത്തകരെയും സാഹിത്യകാരന്മാരേയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് ശക്തിപ്രാപിച്ച് വരുന്നു. ഭീകരവാദം ശക്തിപ്രാപിക്കുന്ന കാലത്ത് അതിനെ പ്രതിരോധിക്കാനും ന്യൂനപക്ഷ ദലിത് ഐക്യം തീര്‍ക്കാനും മോദിയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമ രാഷ്ട്രീയത്തിലൂടെ കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ സി.പി.എം അവസരമൊരുക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി എം. ഇസ്മയില്‍കുഞ്ഞ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.കെ. ഷാജു, പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, ഫാ. സേവ്യര്‍ കുടിയാംശേരി, എ. ഹബീബ് മുഹമ്മദ്,ഡോ. നെടുമുടി ഹരികുമാര്‍, അഡ്വ. എ. എ റസാഖ്, എ. ഷജാഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍ സ്വാഗതവും ട്രഷറര്‍ എച്ച്. ബഷീര്‍കുട്ടി നന്ദിയുംപറഞ്ഞു. യോഗത്തില്‍ എ. യഹിയ, എ. ഇര്‍ഷാദ്, എം.എ. അബൂബക്കര്‍കുഞ്ഞ് ആശാന്‍, നജ്മല്‍ ബാബു, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, ടി.എ. മെഹബൂബ്, മുഹമ്മദ് കൊച്ചുകളം, പി. കെ ഫസലുദ്ദീന്‍, വി. എസ് ജബ്ബാര്‍, എ. എം കബീര്‍, റഹീം വടക്കേവീട്, ബഷീര്‍ തട്ടാപറമ്പില്‍, ഹാരിസ് അണ്ടോളില്‍, എ. ഫക്രുദ്ദീന്‍, ജെ മുഹമ്മദ്കുഞ്ഞ്, ഇ. സുധീര്‍, പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, എച്ച്. ജമാലുദ്ദീന്‍, ഇ.വൈ. അബ്ദുല്‍ മജീദ്, സീമ യഹിയ, പി. ബിജു, എസ്. അന്‍സാരി, ബി.എ. ഗഫൂര്‍, സദ്ദാം ഹരിപ്പാട്, വാഴയില്‍ അബ്ദുല്ല, സിയാര്‍ തൃക്കുന്നപ്പുഴ, പൂക്കുഞ്ഞ് കോട്ടപ്പുറം, ഷുഹൈബ് അബ്ദുല്ല, സിബിക്കുട്ടന്‍ കെ. ജി മോഹനന്‍, ബാബു ഷെരീഫ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, കൗണ്‍സിലര്‍മാരായ എ. എം നൗഫല്‍, നവാസ് മുണ്ടകത്തില്‍, വനിതാലീഗ് ഭാരവാഹികളായ ഹസീന അമാന്‍,സജീന ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഗമത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടത്തി. സക്കരിയ ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം സമ്മേളന സ്ഥലമായ ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിന് സമീപം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."