HOME
DETAILS
MAL
വാഹനാപകടം കുറക്കല്‍; മൂന്നാം കണ്ണുമായി ആര്.ടി.ഒ
backup
October 04 2016 | 19:10 PM
പട്ടാമ്പി: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കുന്നതിന് പട്ടാമ്പിയില്‍ മോട്ടോര്‍ വാഹന വകുപ്പ് മൂന്നാം കണ്ണ് പദ്ധതിക്ക് തുടക്കമിടുന്നു.
ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്ര, രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കല്‍, ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്കിംഗ്, അമിതവേഗതയില്‍ അലക്ഷ്യമായി ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് കാമറയില്‍ പകര്‍ത്തി നിയമലംഘകര്‍ക്ക് നോട്ടിസയച്ച് പിഴ ഈടാക്കുമെന്ന് പട്ടാമ്പി ജോയിന്റ് ആര്.ടി.ഒ പി ശിവകുമാര്‍ അറിയിച്ചു.
നോട്ടിസ് കൈപ്പറ്റി ഏഴു ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതാണന്നും ആര്.ടി ഒ പത്രകുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."