ശസ്ത്രക്രിയക്കിടെ കുടല്‍ മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പേരാമ്പ്ര സ്വദേശി വിലാസിനി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശസ്ത്രക്രിയക്കിടെ കുടല്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് അണുബാധയുണ്ടായെന്ന് അവര്‍ വ്യക്തമാക്കുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബന്ധുക്കളുടെ പരാതിയില്‍ ഗൈനക്കോളജി വിഭാഗം മേധാവിയോട് ഐ.എം.സി.എച്ച് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറുവെച്ചത്. പരാതിക്കാരി ഹര്‍ഷിന ഏറെക്കാലം മെഡിക്കല്‍ കോളജിനെതിരെ സമരം നടത്തിയിരുന്നു.
2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. 2022ല്‍ മെഡിക്കല്‍ കോളജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.
A medical negligence allegation has surfaced at Kozhikode Medical College following the death of Vilasini, a Perambra native.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."