പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
കൊച്ചി: അത്യാവശ്യക്കാര്‍ വേഗം വാങ്ങിക്കോളൂ എന്ന് പറഞ്ഞതല്ലേ. ദേ ഇന്നിതാ സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുകയാണ് കേരളത്തില്‍.ഇന്നലെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ കൂടി ഇടിവ് തുടരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തിരുത്തുന്നതാണ് ഇന്നത്തെ കണക്ക്. ഇന്ന് മുന്നേറ്റമാണ് സ്വര്‍ണവില കാണിക്കുന്നത്. സ്വര്‍ണ വിലയിലെ ഈ ചാഞ്ചാട്ടം എത്രനാള്‍ തുടരുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറയുന്നു എന്ന് കാണുമ്പോള്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. വില കുറയുമ്പോഴുള്ള അഡ്വാന്‍സ് ബുക്കിങ് അതിലും മെച്ചപ്പെട്ട ഒരു ഐഡിയ ആണെന്നും പറയാം.
സ്വര്‍ണവില മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സികളുടേയും വില ഇന്നലെ ഇടിഞ്ഞിരുന്നു ക്രൂഡ് ഓയില്‍ വിലയും താഴ്ന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളര്‍ സൂചികയും താഴ്ചയാണ് കാണിച്ചത്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയുമില്ല. അമേരിക്ക വൈകാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിലായിരുന്ന നിക്ഷേപകര്‍ മാന്ദ്യഭീതിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയാല്‍ വില കൂടിവരമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തില്‍ ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 64160 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 8020 രൂപയാണ് ആയത്. അതേസയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6562 രൂപയായിട്ടുണ്ട്. 52,496 രൂപയാണ് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 33 രൂപ കുറഞ്ഞ് 8,749 രൂപയും പവന് 264 രൂപ കുറഞ്ഞ് 69,992ഉം ആയി.
വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്ക് തന്നെ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2896 ഡോളറായി താഴ്ന്നിട്ടുണ്ട്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പവന്‍ വില 64520 രൂപയും കുറഞ്ഞ വില 63520 രൂപയുമാണ്.
ഇന്നത്തെ സ്വര്‍ണ വില എങ്ങിനെ എന്ന് നോക്കാം...
ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 64,520 രൂപയായി. ഗ്രാമിനാകട്ടെ 45 രൂപ കൂടി 8065 രൂപയാണ് ആയത്. അതേസയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 37 രൂപ കൂടി 6599 രൂപയായിട്ടുണ്ട്. 52,792 രൂപയാണ് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 49 രൂപ കൂടി 8,798 രൂപയും പവന് 392 രൂപ കുറഞ്ഞ് 70,384 ഉം ആയി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങള്‍ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് മിക്കവരും കരുതുന്നത്. ഈ ആശങ്ക അരക്കിട്ടുറപ്പിക്കുന്ന എന്തെങ്കിലുമൊരു മാറ്റം വിപണിയില്‍ സംഭവിച്ചാല്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാകുമെന്നത് തീര്‍ച്ച. അത് കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യത്തിലേക്ക് നയിക്കും. അങ്ങിനെയാവുമ്പോള്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കുഎന്നാണ് നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.
കൂടാതെ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് രണ്ട് തവണ ഈ വര്‍ഷം കുറയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തെ കുറയ്ക്കല്‍ വൈകാതെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുന്ന സാഹചര്യം വരും. അതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."