HOME
DETAILS
MAL
ആശുപത്രിയിലേക്ക് ഇരിപ്പിടങ്ങള്‍ നല്കി
backup
October 04 2016 | 20:10 PM
ഫറോക്ക്: ജിദ്ദ ഫറോക്ക് മഹല്ല് കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് നിര്‍മിച്ചുനല്‍കിയ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം ഫറോക്ക് മുനിസിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സബീന മന്‍സൂര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ലുലുവിന് കൈമാറി നിര്‍വഹിച്ചു.
വെയ്റ്റിങ് ഷെഡിന്റെ നിര്‍മാണോദ്ഘാടനം പൊയില്‍തൊടി അഷ്റഫും, ആശുപത്രി റോഡില്‍ സ്ഥാപിച്ച ത്രി ആംഗിള്‍ മിററിന്റെ ഉദ്ഘാടനം ലത്തീഫ് മാളിയമ്മലും നിര്‍വഹിച്ചു.
തയ്യില്‍ മെഹബൂബ് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മമ്മു വേങ്ങാട്, മൊയ്തീന്‍കോയ, പി.സി. അഹമ്മദ്കുട്ടി ഹാജി, തസ്ഫീര്‍ ഹസന്, ആഷിഖ് കുറ്റിയില്‍, മഹ്സൂം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."