ദലിത് മുസ്‌ലിം ഐക്യത്തിന് മമ്പുറം തങ്ങള്‍ മാതൃക: മുനവ്വറലി തങ്ങള്‍
മമ്പുറം: പുതിയകാലത്ത് ഏറെ പ്രതീക്ഷയോടെ വീക്ഷിക്കപ്പെടുന്ന ദലിത് മുസ്‌ലിം ഐക്യത്തിന് മമ്പുറം തങ്ങളെ മാതൃകയാക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 178ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്നപ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും ദലിത് അധസ്ഥിത വിഭാഗങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഭരണകൂട പിന്തുണയോടെ നടന്നുവരികയാണ്. ഭക്ഷണത്തിലും വസ്ത്രത്തിലും വരെ ചിലരുടെ മാത്രം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇരകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരേ രൂപപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ സ്‌നേഹിക്കുകയും മതങ്ങളുടെ ബഹുസ്വരതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും അതില്‍ പങ്ക് ചേരണം. ഹരിജനങ്ങളടങ്ങുന്ന ഇവിടുത്തെ പൊതുസമൂഹത്തോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും ജന്മിപ്രമാണിമാര്‍ക്കുമെതിരേ പ്രതിരോധം തീര്‍ത്ത മമ്പുറം തങ്ങളുടെ ജീവിതം നല്‍കുന്ന സന്ദേശമിതാണെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷനായി. ഇന്നലെ നടന്ന മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ സി.ഡി വി.സി.പി ബാവ ഹാജി ചിറമംഗലത്തിനു നല്‍കിയും ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂനിയന്‍ പുറത്തിറക്കിയ മമ്പുറം നേര്‍ച്ച സ്‌പെഷ്യല്‍ സപ്ലിമെന്റ് 'സാക്ഷി' കെ.സി.വി സൈതലവി ഹാജി പാലത്തിങ്ങലിനു നല്‍കിയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ 'മഹ്ശര്‍: കാത്തിരിപ്പിന്റെ ലോകം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, യു.ശാഫി ഹാജി ചെമ്മാട്, ഖാദിര്‍ ഫൈസി കുന്നുംപുറം, സി യൂസുഫ് ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി 'ഖലീഫാ ഉമര്‍: നീതിയുടെ നേര്‍സാക്ഷ്യം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. നാളെ രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഏഴിന് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും. എട്ടിന് നടക്കുന്ന ദുആ മജ്‌ലിസ് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 9 ന് രാവിലെ 9.30 മുതല്‍ അന്നദാനം നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഖത്മ് ദുആ മജ്‌ലിസോടെ 178ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."