HOME
DETAILS
MAL
പണ്ഡിതര്‍ കടമ നിര്‍വഹിക്കണം
backup
October 05 2016 | 00:10 AM
കണ്ണൂര്‍: തീവ്രവാദവും ബിദഈ ചിന്തയും ലഹരിയും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ ധര്‍മവിചാരം നടത്തേണ്ട പണ്ഡിതര്‍ കടമ നിര്‍വഹിക്കണമെന്നു കേരള ബാഖവി മജ്ലിസ് ജനറല്‍ സെക്രട്ടറി യു.കെ അബ്ദുലത്തീഫ് ബാഖവി. കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ ജില്ലാ ബാഖവി സംഘമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ നടക്കുന്ന ദേശീയ ഫിഖ്ഹ് സെമിനാര്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. സയ്യിദ് ഉമര്‍ കോയ തങ്ങള്‍ അ ധ്യക്ഷനായി. മലയമ്മ അബൂബക്കര്‍ ബാഖവി, പി.ടി അഷ്റഫ് ബാഖവി, എ.കെ യൂസുഫ് ബാഖവി, മുഹമ്മദ് ഷരീഫ് ബാഖവി, ഇബ്രാഹിം ബാഖവി, പി.കെ.എം മുബാറക് ബാഖവി, ബി യൂസുഫ് ബാഖവി, ഹംസകുട്ടി ബാഖവി, ഒ.സി കുഞ്ഞഹമ്മദ് ബാഖവി, സുബൈര്‍ ബാഖവി, ടി.കെ മുസ്തഫ ബാഖവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."