മാനേജ്മെന്റുകളുടെ പിടിവാശിയാണ് ചര്‍ച്ചയുടെ പരാജയകാരണം, അല്ലാതെ ഞാനല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം കുറ്റം ചുമത്തുമ്പോള്‍ മറുപടിയുമായി മുഖ്യമന്ത്രി. മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച സമവായമാവാത്തതിന് കാരണം ഞാനല്ല. മറിച്ച് മാനേജ്മെന്റ് പ്രതിനിധികളാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കരാറില്‍ നിന്ന് പിന്മാറില്ലെന്ന് മാനേജ്മന്റെ പ്രതിനിധികള്‍ ശക്തമായ നിലപാടാണ് എടുത്തത്. യോഗത്തില്‍ പുതിയ നിര്‍ദേശങ്ങളൊന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനാലാണ് യോഗം പിരിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരഭിമാനവും പിടിവാശിയുമാണ് ചര്‍ച്ച സമവായത്തിലെത്താതെന്ന് പറഞ്ഞാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്. എന്നാല്‍, വിഷയത്തില്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച ആവശ്യപ്പെട്ടെത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ യാതൊരു നിര്‍ദേശവും മുന്നോട്ടുവയ്ക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."