ദേശമംഗലം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് ശ്രമമെന്ന് യു.ഡി.എഫ്
ചെറുതുരുത്തി: ദേശമംഗലം പല്ലൂര് ഈസ്റ്റ് വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ കൈ കൊള്ളുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് പഞ്ചായത്ത് ഭരിച്ചിട്ടും സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യാത്തതിന്റെ തിക്ത ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വോട്ടര്‍മാര്‍ നല്‍കിയത്. ഉപതെരഞ്ഞെടുപ്പിലും വമ്പന്‍ പരാജയമാണ് മുന്നണിയെ കാത്തിരിക്കുന്നത്.
ഈ പരാജയഭീതിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് പിന്നിലെന്നും യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. കൊണ്ടയൂര്‍ സ്വദേശിനിയായ പ്രേമ എന്ന വീട്ടമ്മയെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പ്രേമന്റെ അപര സ്ഥാനാര്‍ഥിയായി കൊണ്ടുവന്നത് ഇതിന് ഉദാഹരണമാണ്. പ്രേമയുമായി ബന്ധപ്പെട്ടപ്പോള്‍ പത്രിക നല്‍കിയത് താന്‍ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് അറിയിച്ചത്.
പത്രിക നല്‍കാനും സൂക്ഷ്മപരിശോധനക്കും വീട്ടമ്മ എത്തുക പോലും ചെയ്തില്ല. പരാതിയെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ പ്രേമയുടെ പത്രിക തള്ളുകയും ചെയ്തു.
പത്രികയില്‍ വ്യാജ ഒപ്പിട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
പല്ലൂര് ഈസ്റ്റ് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് സുതാര്യമായും, ജനാധിപത്യ രീതിയിലും നടത്താന്‍ നടപടി വേണമെന്നും മുന്നണി ആവശ്യമുന്നയിച്ചു ചെറുതുരുത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ പി.ഐ ഷാനവാസ്, കെ.കെ അലി, ഷെഹീര്‍ ദേശമംഗലം, കെ.ആര് സനാതനന്, കെ.എ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."