ഐ.എസ് ബന്ധം: സാമ്പത്തിക ഉറവിടവും അന്വേഷിക്കും
കൊച്ചി: ഐ.എസ് കേരളഘടകത്തിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കു വിദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. ചില വിദേശ മലയാളികളിലേക്കും അന്വേഷണം നീളുമെന്നറിയുന്നു.
ചില സംഘടനാനേതാക്കളെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നെന്ന പ്രചാരണത്തെ തുടര്‍ന്ന് അന്വേഷണം ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍ അന്‍സാറുല്‍ ഖലീഫ എന്ന സംഘടന രൂപീകരിച്ചത് വിവിധ ജില്ലകളിലെ പ്രവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നെന്നും അന്വേഷണസംഘം സൂചന നല്‍കുന്നുണ്ട്. എന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭ നടപടിയാരംഭിച്ച ഘട്ടത്തില്‍ തന്നെയാണ് ഇവര്‍ പിടിയിലായത്. ആറുപേര്‍ അറസ്റ്റിലായെങ്കിലും അനുഭാവികള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കേരളത്തിലെ ഐ.എസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നവരില്‍ ഉന്നതവിദ്യാഭ്യാസമുള്ള ദമ്പതികളും ഉള്‍പ്പെടുമെന്ന് രഹസ്യാന്വേഷണ സംഘത്തിനു വിവരമുണ്ട്. ഇവര്‍ ഇപ്പോള്‍ ദുബൈയിലാണെന്നും വാര്‍ത്തയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ആറുപേര്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെ അറുപതോളം പേര്‍ ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ തമ്മില്‍ പരസ്പരം ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
കേരളഘടകമായ അന്‍സാറുല്‍ ഖലീഫയുടെ പേരില്‍ മലയാളം ബ്‌ളോഗ് അന്വേഷണസംഘം കണ്ടെത്തി. കേരളഘടകം തലവന്‍ മന്‍സീദിന്റെ പേരില്‍ ലേഖനങ്ങളും അന്വേഷണസംഘം കണ്ടെത്തി.സംഘം അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസംവരെ ബ്‌ളോഗില്‍ കുറിപ്പുകള്‍ എഴുതിയതായാണ് കണ്ടെത്തല്‍. കേരളത്തിലെ മാധ്യമങ്ങളെയും മുസ്്‌ലിം നേതാക്കളെയുമൊക്കെ ബ്‌ളോഗില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ആദ്യത്തെ ബ്‌ളോഗ് പരസ്യമായതോടെ അത് റദ്ദ് ചെയ്ത് രണ്ടാമത്തെ ബ്‌ളോഗ് രൂപീകരിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."