മോട്ടോര്‍ വാഹന വകുപ്പിന്റെ സിമുലേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ നിര്‍മിച്ച സിമുലേറ്റര്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. 40 ലക്ഷം രൂപ മുടക്കി നിര്‍മിച്ച സിമുലേറ്ററില്‍ ഒരു വാഹനം ഓടിക്കുന്ന പ്രതീതി ഉളവാക്കുന്നതിന് ത്രിമാന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരപ്പു റോഡിലും കൊടുംവളവിലും ഉള്‍പ്പെടെ ഏതു സാഹചര്യമുള്ള നിരത്തില്പ്പോലും ഏതു കാലാവസ്ഥയിലും വാഹനം ഓടിക്കുന്നതു സംബന്ധിച്ച ധാരണഡ്രൈവര്ക്കു സൃഷ്ടിച്ചുകൊടുക്കാന്‍ സിമുലേറ്ററിനു കഴിയും. മഞ്ഞും മഴയും ഉള്ളപ്പോള്‍ സാധാരണ വാഹനം ഓടിക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. ഒരു ടാറ്റ 407 മിനി ലോറി കാബിന് ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. കലക്ടറോടൊപ്പം ആര്.ടി.ഒ പി.എച്ച് സാദിക്ക് അലിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."