HOME
DETAILS
MAL
റോഡുകളുടെ നിര്‍മാണോദ്ഘാടനം നാളെ
backup
October 05 2016 | 20:10 PM
അമ്പലപ്പുഴ: ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി മന്ത്രി ജി.സുധാകരന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ 25 ലക്ഷം രൂപാവീതം അനുവദിച്ച രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം നാളെ നടക്കുന്നു. എന്‍ എച്ച് കളച്ചുകാട് റോഡിനും എച്ച് ഐ എല്‍ പി എസ് റോഡിനുമാണ് തുകയനുവദിച്ചത്.
വൈകിട്ട് 5ന് എച്ച് ഐ എല്‍ പി എസിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന് ഇതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ അധ്യക്ഷനാകും.
വൈകിട്ട് ആറിന് വിളക്കേഴം മില്ലിന് എതിര്‍വശം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന് റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത് അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."