അനധികൃത രക്ത ശേഖരണം അവസാനിപ്പിക്കണമെന്ന് ബ്ലഡ്‌ഡൊണേഷന്‍ സെല്‍
കായംകുളം: അനധികൃതമായി സ്വകാര്യ ആശുപത്രികളില്‍ രക്തം ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കായംകുളം ബ്ലഡ് ഡൊണേഷന്‍സെല്‍ ആവശ്യപ്പെട്ടു. കായംകുളത്തും പരിസരപ്രദേശത്തും സ്വകാര്യ ആശുപത്രികളില്‍ രക്തം ആവശ്യം വരുമ്പോള്‍ അതാതു ആശുപത്രികളില്‍ തന്നെ ബ്ലീഡിംഗ് ചെയ്ത് രോഗികള്‍ക്ക് നല്‍കുന്ന പ്രവണതയാണ്കണ്ടുവരുന്നത്. ഇത് ആരോഗ്യവകുപ്പ് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
കായംകുളത്തിനടുത്ത് രക്ത ബാങ്ക് ഉള്ളത് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. രക്ത സംഭരണ യൂണിറ്റ് ഗവണ്‍മെന്റ് ആശുപത്രിയിലുമുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രക്ത ബാങ്കുകളില്‍ മാത്രമേ രക്തം നല്‍കാവു എന്നാണ് ഉത്തരവ്. എന്നാല്‍ സ്വകാര്യ ആശുപത്രികളിലും അവിടെതന്നെ സുരക്ഷാ സംവിധാനങ്ങളില്ലതെ രക്തം ശേഖരിക്കുന്നുണ്ട്. ക്രോസ് മാച്ചിംഗ്, ബ്ലീഡിംഗ് ഇനത്തില്‍ വന്‍തുകയും ഈടാക്കുന്നു. പ്രസവസംബന്ധമായ രോഗികള്‍ക്ക് അവരുടെ രക്തഗ്രൂപ്പ് തുടക്കത്തിലെ കണ്ടെത്തി അടുത്തുള്ള ബ്ലഡ്ബാങ്കില്‍ പരിശോധന നടത്തണമെന്നിരിക്കെ സ്വകാര്യ ആശുപത്രികളില്‍ രോഗികളെ അഡ്മിറ്റാക്കിയ ശേഷം രക്തമെടുക്കുന്നതിനുവേണ്ടിയള്ള നടപടിയാണ് സ്വീകരിക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കണമെന്ന് അനധികൃത ബ്ലീഡിംഗ് നടത്തുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ പരാതി നല്‍കാനും ബ്ലഡ് ഡൊണേഷന്‍സെല്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെമീര്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ അസറുദ്ദീന്‍, ഹബീബ്, സുല്‍ഫി, ജസില്‍, ഇയാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."