ഒരേ സമയം രണ്ട് പ്രധാനാധ്യാപകര്‍; യു ഡി എഫ് മാര്‍ച്ച് നടത്തി
അരീക്കോട്: മൈത്ര ജി.യു.പി സ്‌കൂളില്‍ ഒരേസമയം രണ്ട് പ്രധാനാധ്യാപകരെ നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിലേക്കു യു ഡി എഫ് മാര്‍ച്ച് നടത്തി. രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി രണ്ട് പ്രധാനാധ്യാപകരെ നിയമിച്ചതു കാരണം സ്‌കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ നടക്കാതെ പോവുകയാണ്.
നാലു മാസം പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിനു ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. 100 കണക്കിനു രക്ഷിതാക്കള്‍ അണിനിരന്ന മാര്‍ച്ച് ഓഫിസ് പരിസരത്തു പൊലിസ് തടഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. അനൂപ് മൈത്ര അധ്യക്ഷനായി.
മണ്ഡലം യു.ഡി.എഫ് ഭാരവാഹികളായ സി.ടി അബ്ദുറഹിമാന്‍, സി.ടി റഷീദ്, കെ.ആലിഹസ്സന്‍, യു.ജാഫര്‍, ശംസു മൈത്ര, എം.ടി അലി, ഇ.എം ലത്തീഫ്, യു. അബൂബക്കര്‍, ഒ.അഹമ്മദ് കുട്ടിമാന്‍, പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച മലപ്പുറത്ത് വെച്ച് ചര്‍ച്ച നടത്താമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."