കോഴിഫാം തീവെച്ച് നശിപ്പിച്ചു അഗ്‌നിക്കിരയായത് 1000 കോഴിക്കുഞ്ഞുങ്ങള്‍
കാളികാവ്: കാളികാവില്‍ കോഴിഫാം തീവെച്ചു നശിപ്പിത്തിനെത്തുടര്‍ന്ന് ആയിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കാളികാവ് ജങ്ഷനിനോടു ചേര്‍ന്നുള്ള കോഴി വളര്‍ത്തു കേന്ദ്രമാണു ചൊവ്വാഴ്ച രാത്രിയില്‍ കത്തിയത്. തോട്ടപ്പശ്ശേരി കൃഷ്ണദേവിന്റെ ഉടമസ്ഥതയിലുള്ളതാണു ഫാം. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു പറഞ്ഞു.
ജങ്ഷനില്‍ തട്ടുകട നടത്തുന്നയാളാണു കോഴിവളര്‍ത്തു കേന്ദ്രത്തില്‍ തീ ആളിപ്പടരുന്നത് കണ്ടത്. ആളെ വിളിച്ചു കൂട്ടി അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡ് പെട്ടെന്ന് ആളിപടര്‍ന്നതിനാല്‍ പൂര്‍ണമായും കത്തിനശിച്ചു. മന:പൂര്‍വം തീവെച്ചതാണെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം. മലപ്പുറത്തു നിന്ന് വിരലടയാള വിദഗ്ധന്‍ അനൂപ് ജോണ്‍, ഫോട്ടോഗ്രാഫര്‍ മധു, വിനോദ്, ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴിവളത്തു കേന്ദ്രത്തിന്റെ പരിസര പ്രദേശങ്ങള്‍ മദ്യപരുടെ താവളമാണ്. പകല്‍ സമയങ്ങളില്‍ പോലും പ്രദേശത്തു വിദേശമദ്യം അനധികൃതമായി വില്‍പ്പന നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രി എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. പൊലിസ് മടങ്ങിയ ശേഷമാണു കോഴിവളര്‍ത്തു കേന്ദ്രത്തിനു തീപിടുത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."