HOME
DETAILS

178 ാം മമ്പുറം ആണ്ടുനേര്‍ച്ച മഖാമില്‍ ഇന്ന് ആയിരങ്ങള്‍ സംഗമിക്കുന്ന സ്വലാത്ത് മജ്‌ലിസ്

  
backup
October 05 2016 | 23:10 PM

178-%e0%b4%be%e0%b4%82-%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d


തിരൂരങ്ങാടി: 178 ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന്  മഖാമില്‍ ആയിരങ്ങള്‍ സംഗമിക്കുന്ന സ്വാലത്ത്മജ്‌ലിസ് നടക്കും. രണ്ടുനൂറ്റാണ്ടോളമായി മലബാറിലെ വിശ്വാസി സമൂഹത്തിന്റെ പ്രധാന ആത്മീയ സംഗമമാണ് വ്യാഴാഴ്ചതോറും മഖാമില്‍ നടന്നുവരുന്ന സ്വലാത്ത് സദസ്സ്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങളുടെ കാര്‍മികത്വത്തില്‍ തുടക്കമിട്ട ആത്മീയ സദസ്സാണ് ഇന്നും മുടക്കങ്ങളൊന്നുമില്ലാതെ തുടര്‍ന്നുവരുന്നത്.  മലബാറിന്റെ മിക്കയിടങ്ങളില്‍ നിന്നും ആത്മീയനിര്‍വൃതി തേടിയുള്ള തീര്‍ഥാടകരുടെ ഒഴുക്ക് നേര്‍ച്ച ദിവസമായതോടെ ഇരട്ടിയാകും.
സ്വാലാത്തിനെത്തുന്ന വിശ്വാസിബാഹുല്യം കണക്കിലെടുത്ത്  മമ്പുറത്തെ പുതിയ പാലം താത്കാലികമായി കാല്‍നടയാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കും. മഗ്‌രിബ് നമസ്‌കാരനാന്തരം നടക്കുന്ന സ്വലാത്ത് മജ്്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
 ഇന്നലെ നടന്ന മതപ്രഭാഷണ പരമ്പര മമ്പുറം ഖത്വീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം  ചെയ്തു. ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ''ഉമര്‍: നീതിയുടെ നേര്‍സാക്ഷ്യം'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
 ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ഥി സംഘടന അസാസ് പുറത്തിറക്കിയ വിശേഷം മമ്പുറം നേര്‍ച്ച സപ്ലിമെന്റ് ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയംഗം കുട്ടി മൗലവി ഇരിങ്ങല്ലൂരിനു നല്‍കിയും അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മമ്പുറം പ്രഭാഷണ സി.ഡി പി.എസ്.എച്ച് തങ്ങള്‍ക്ക് നല്‍കിയും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പ്രകാശനം ചെയ്തു. കെ.എം. സൈതലവി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സി.യൂസുഫ് ഫൈസി, ഹസന്‍ കുട്ടി ബാഖവി, ഇസ്ഹാഖ് ബാഖവി, ഇബ്‌റാഹീം ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.എച്ച് ശരീഫ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.
    നാളെ  മതപ്രഭാഷണ വേദി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും. എട്ടിന് നടക്കുന്ന ദുആ മജ്‌ലിസ് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഒന്‍പതിന് രാവിലെ 9.30 മുതല്‍ അന്നദാനം നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഖത്്മ് ദുആ മജ്‌ലിസോടെ 178ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago