HOME
DETAILS
MAL
സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
backup
October 06 2016 | 05:10 AM
ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള ഹര്‍ജിയെ അംഗീകരിച്ച് സുപ്രിംകോടതി.
സൗമ്യയുടെ അമ്മ നല്കിയ അപേക്ഷ സുപ്രിംകോടതി അംഗീകരിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും നല്കിയ പുനപരിശോധന ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.
നേരെത്തെ വിധി പുറപെടുവിച്ച രജ്ഞന്‍ ഗൊഗോയുടെ അദ്ധ്യക്ഷതയിലുള്ള മുന്ന് അംഗ ബെഞ്ച് പുനപരിശോധന ഹര്‍ജി നാളെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
സുപ്രീംകോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുകൂട്ടരും കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
മരണകാരണമായ മുറിവുകളേല്‍പ്പിച്ച ഗോവിന്ദചാമിക്ക് അധികശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റം ഒഴിവാക്കിയതിലെ വൈരുധ്യമാണ് ഹരജിയിലൂടെ ചോദ്യം ചെയ്യുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."