HOME
DETAILS
MAL
യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
backup
October 06 2016 | 09:10 AM
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ച് ആര്.എസ്.പി ദേശീയ സെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്,യു.ഡി.എഫ് ജില്ലാ ചെയര്മാന് കെ കരുണകരന്പിള്ള,കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്,ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി രാജന്,മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എ. യുനുസ്കുഞ്ഞ്,ആര്.എസ്.പി ജില്ലാ പ്രസിഡന്റ് ഫിലിപ് കെ തോമസ്,ഡി.സി.സി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി,ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജര്‍മ്മിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."