മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഭീകരര്‍ക്കു നേരെ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മോദി സര്‍ക്കാരിനു കീഴില്‍ അതിര്‍ത്തി സുരക്ഷിതമാണെന്നും സര്‍ജിക്കല്‍ സ്ടൈക്ക് നൂറു ശതമാനം കുറ്റമറ്റതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സൈന്യത്തിന്റെ ധീരതയില്‍ ഒരാള്‍ക്കും സംശയമില്ല. പക്ഷെ, ഇതാദ്യമായി ഈയിടെ ചിലര്‍ക്ക് സംശയമുണ്ടായിരിക്കുന്നു.വീഡിയോ പുറത്തിറക്കാനോ തെളിവു നല്‍കാനോ ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നുവെന്ന പാകിസ്താനീ പൊലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ ഉദ്ധരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
ആഗ്രയില്‍ ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ അതിര്‍ത്തിയില്‍ വരാന്‍ തയ്യാറാണെന്നറിയിച്ച് മുന്‍ സൈനികര്‍ തനിക്ക് എഴുതിയിട്ടുണ്ടെന്നും അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."