സ്വാശ്രയ വിദ്യാഭ്യാസം: യു.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിച്ചു
കാക്കനാട്: സ്വാശ്രയ വിദ്യാഭ്യാസം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിയ ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ധര്‍ണ എറണാകുളം കലക്ടറേറ്റിനു മുമ്പില്‍ ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലന്നും, വിദ്യാഭ്യാസരംഗത്തെ ചൂഷണം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി.ജെ.പൗലോസ് ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിനു മുമ്പില്‍ പൊലീസ് തടഞ്ഞു.
യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എം.ഒ.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.എ അഹമ്മദ്കബീര്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുന്‍.എം.പി.കെ.പി.ധനപാലന്‍, കോണ്‍ ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈ.പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, എന്‍ വേണുഗോപാല്‍, വത്സല പ്രസന്നകുമാര്‍, ജെയിസണ്‍ ജോസഫ്, അഗസ്റ്റിന്‍ കോലഞ്ചേരി ,ജോര്‍ജ് സ്റ്റീഫന്‍, വില്‍സണ്‍ ജോസഫ്, പി.രാജേഷ്, എം.യു.ഇബ്രാഹിം, ഹംസ മൂലയില്‍, ടി.എം അലി, പി കെ അബ്ദുള്‍ റസാഖ്, മുഹമ്മദ് ഷിയാസ്,, സേവ്യര്‍ തായങ്കേരി, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."