മഴയില്ല; വിണ്ടുകീറി പാടങ്ങള്‍
കൊപ്പം: മഴ മാവേലി യായതോടെ കര്‍ഷര്‍ ഏറെ പ്രതീക്ഷയോടെ കൃഷി ചെയ്ത കൂട്ടുകൃഷിയും അവതാളത്തിലാവുന്നു. കഴിഞ്ഞ മാസം നടീല്‍ ഉത്സവം നടത്തിയ കടുത്ത വരള്‍ച്ച മൂലം വിണ്ടുകീറിയിരിക്കുന്നത്. മുപ്പത്തിയാറ് കര്‍ഷകര്‍ ചേര്‍ന്ന് മുപ്പത്തിയെട്ട് ഏക്കറില്‍ ചെയ്ത കൂട്ടുകൃഷിയിലെ എട്ട് ഏക്കറോളം സ്ഥലത്താണ് വിണ്ടുകീറിയിട്ടുള്ളത്. മഴയുടെ ഗണ്യമായ കുറവും മറ്റു ജലസേചന മാര്‍ഗ്ഗങ്ങളില്ലാത്തതുമാണ് ഇത്തരമൊരവസ്ഥക്ക് കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു.
കൊപ്പം ഗവ. ഹോസ്പിറ്റലിന്റെ ഭാഗത്തുകൂടി വരുന്ന തോടിലെ വെള്ളമായിരുന്നു ഈ കൃഷിയുടെ ഏക ആശ്രയം. പക്ഷേ മഴയില്ലാത്തതിനാല്‍ ഈ തോടും സമീപത്തെ കുളങ്ങളും വറ്റിവരണ്ടു.
വള്ളിയത്ത് പാടശേഖരത്തിലിറക്കിയ കൂട്ടുകൃഷിയുടെ നൂറ് മേനി വിളവു കണ്ട് പ്രതീക്ഷയോടെ കൃഷിയിറക്കിയ കരിങ്ങനാട്ടെ കര്‍ഷകര്‍ ഇതോടെ നിരാശയിലാണ്. കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള നടപടികള്‍ ഇനിയും വേണ്ടപ്പെട്ടവര്‍ ഗൗരവത്തിലെടുത്തില്ലെങ്കില്‍ കൃഷി ഭൂമികള്‍ തരിശിടങ്ങളാവാന്‍ അധിക കാലം വേണ്ടിവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."