HOME
DETAILS
MAL
അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം
backup
October 07 2016 | 05:10 AM
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്കു നേരെ പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.
പൂഞ്ച് ജില്ലയിലെ മാള്‍ട്ട മേഖലയില്‍ ഇന്ന് രാവിലെയോടെയാണ് ആക്രമണമുണ്ടായത്. പാക് സൈന്യം ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തുകയും ചെയ്തതായി പൊലിസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യം അതേ അളവില്‍ തന്നെ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 2003 നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ നിരവധി തവണയാണ് പാകിസ്താന് ലംഘിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."