HOME
DETAILS

റോഡ് ഗതാഗതം കാര്യക്ഷമമാക്കണം

  
backup
May 09 2016 | 22:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%ae%e0%b4%be%e0%b4%95
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കില്‍ ഇന്ത്യയില്‍ പ്രതിദിനം 400 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നുണ്ടെന്നാണ്. ഒരു മാസം 12,000 പേരുടെ ജീവന്‍ നിരത്തുകളില്‍ കുരുതിക്കൊടുക്കപ്പെടുന്നു. സര്‍ക്കാരും പൊതുസമൂഹവും ഗൗരവപൂര്‍വം ചിന്തിക്കേണ്ട വിഷയമാണിത്. എന്തുകൊണ്ടോ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനസര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. ലോകത്തെ സുരക്ഷിതത്വമില്ലാത്ത റോഡുകളില്‍ ഇന്ത്യയിലേതാണു മുന്‍പന്തിയിലെന്നതു മെയ്ക്ക് ഇന്ത്യാ മുദ്രാവാക്യവുമായി ഭരണംനടത്തുന്ന കേന്ദ്രസര്‍ക്കാരിനു യോജിച്ചതല്ല. 2015 ല്‍ 1,46,133 പേരാണു റോഡപകടങ്ങളില്‍ മരിച്ചത്. ഇതു 2014 ല്‍ ഉണ്ടായതിനേക്കാള്‍ 4-6 ശതമാനം കൂടുതലാണ്. 2015 ല്‍ ഏറ്റവുമധികംപേര്‍ റോഡപകടത്തില്‍ മരിച്ച സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ഒരുമാസം 1200 പേര്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിക്കുമ്പോള്‍ ഇതവസാനിപ്പിക്കാനുള്ള ശക്തമായ ഒരു നിയമനിര്‍മാണവും നടന്നില്ലെന്നതും അതേക്കുറിച്ച് ആലോചനപോലുമുണ്ടാവുന്നില്ലെന്നതും അത്യന്തം ഖേദകരമാണ്. ഉള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള സന്മനസ്സും ബന്ധപ്പെട്ട അധികാരികള്‍ക്കില്ല. വിദേശരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ റോഡപകടങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധകൊണ്ടും സുരക്ഷിതമല്ലാത്ത റോഡുകള്‍ വഴിയുമാണെന്നു കാണാം. അമിതവേഗതയും മറ്റൊരു കാരണമാണ്. ഇതൊക്കെ തടയാന്‍ ഇവിടെ നിയമമുണ്ട്. അതു കടലാസില്‍ ഒതുങ്ങുന്നുവെന്നു മാത്രം. നഗരങ്ങളില്‍ 35 കിലോമീറ്ററില്‍ കൂടുതല്‍ വേഗതപാടില്ലെന്നതു നിയമമാണ്. എന്നാല്‍ ആരാണ് ഇത് പാലിക്കുന്നത്. പാലിക്കാത്തവര്‍ക്കെതിരെ എന്തു നടപടിയാണുണ്ടാകുന്നത്. നമ്മുടെ ട്രാഫിക് സംവിധാനത്തിന്റെ ചുമതല മുഴുവന്‍ പൊലിസിനാണ്. എന്നാല്‍, ഈ രംഗത്തു പൊലിസ് വമ്പിച്ച പരാജയവുമാണ്. പൊലിസ് പരിശോധനയേക്കാള്‍ എത്രയോ അഭികാമ്യം കാമറകള്‍വച്ചുള്ള പരിശോധനകളാണെന്നതു തര്‍ക്കമറ്റ വിഷയമാണ്. കാമറക്കണ്ണുകള്‍ വെട്ടിച്ച് നിരത്തില്‍ ട്രാഫിക് ലംഘനം നടത്താനാവില്ല. ഇതിനുവേണ്ട മോണിറ്ററിങ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്കില്‍ ശക്തമായ നടപടിയെടുക്കാനും അതുവഴി എത്രയോ അപകടങ്ങള്‍ ഒഴിവാക്കാനുമാവും. പൊലിസിന്റെ വാഹനപരിശോധന പലപ്പോഴും പ്രഹസനമായിത്തീരുകയാണ്. വാഹനമോടിക്കുന്നവര്‍ തന്നെയാണ് അതിനു വഴിയൊരുക്കുന്നത്. എവിടെയെങ്കിലും പൊലിസ് വാഹനപരിശോധന നടത്തുന്നുണ്ടെങ്കില്‍ അതുവഴി കടന്നുപോയ വാഹനങ്ങള്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്കു ലൈറ്റിട്ടു സിഗ്നല്‍ കാണിക്കും. അതു കാണുന്നമാത്രയില്‍ അമിതവേഗതക്കാര്‍ സ്പീഡ് കുറയ്ക്കും. ഹെല്‍മെറ്റ് അഴിച്ചുവച്ചവര്‍ തലയിലിടും. മൂന്നുംനാലും പേരുമായി വരുന്ന ഇരുചക്രവാഹനക്കാര്‍ രണ്ടുപേരെ താഴെയിറക്കും. അല്ലെങ്കില്‍ തിരികെപോകും. പൊലിസിന്റെ കണ്‍വെട്ടത്തുനിന്നു മറഞ്ഞാല്‍ വീണ്ടും നിയമലംഘനം ആവര്‍ത്തിക്കും. അതിനാല്‍ പൊലിസ് പരിശോധന ഒരു ഗുണവും ചെയ്യില്ല. വഴിയോരത്ത് കാമറവച്ചുള്ള പരിശോധനകളാണെങ്കില്‍ അതില്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തപ്പെടും. വിദേശരാജ്യങ്ങളില്‍ പൊലിസ്, വാഹനങ്ങളുടെ പിന്നാലെ ഓടിയല്ല നിയമലംഘകരെ പിടികൂടുന്നത്. സ്റ്റേഷനുകളിലിരുന്നാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. നാട്ടുകാര്‍ റോഡുകളില്‍ വാഴനടുമ്പോള്‍ മാത്രമാണ് അധികൃതര്‍ റോഡു നന്നാക്കാന്‍ ഇറങ്ങുന്നത്. സുരക്ഷിതമായ റോഡും അമിതവേഗത നിയന്ത്രിക്കലും അശ്രദ്ധമായ ഡ്രൈവിങ്ങിനു ലൈസന്‍സ് റദ്ദാക്കലുമടക്കമുള്ള നടപടികളുണ്ടായാല്‍ത്തന്നെ റോഡപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാനാവും. റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. മരിച്ചയാളുടെ കുടുംബത്തിനു പത്ത് ലക്ഷംരൂപ കൊടുക്കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചാല്‍ പത്തു കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കണം. ഇത്രയും തുക മതിയാകും ഹൈവേകളില്‍ കാമറ സ്ഥാപിക്കുവാനും അറ്റുകുറ്റപണികള്‍ നടത്തുവാനും. കാമറകള്‍ സ്ഥാപിച്ചാല്‍ മാത്രം പോര, അതു യഥാവിധി പരിപാലിക്കുകയും വേണം. പരവൂര്‍ വെടിക്കെട്ടപകടത്തെത്തുടര്‍ന്നു കളക്ടറുടെ ഓഫിസില്‍ കാമറ പരിശോധിക്കാനെത്തിയ പൊലിസിന് ഒന്നും കാണാന്‍ കഴിഞ്ഞില്ല. കാമറ കേടുവന്നിട്ടു മാസങ്ങളായിരുന്നു. കേടുവന്ന വിവരം കളക്ടര്‍ അറിയിച്ചതുമാണ്. ആരും തിരിഞ്ഞുനോക്കിയില്ല. ഇതുതന്നെയാണു സംസ്ഥാനത്തെ കവലകളില്‍ സ്ഥാപിച്ച കാമറകളുടെയും അവസ്ഥ. റോഡപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാനും സ്ഥാപിച്ച കാമറകള്‍ ഇന്നു നോക്കുകുത്തികളാണ്. പൊലിസുകാരന്‍ അമിത വേഗതയില്‍ ഓടിവരുന്ന ടൂവീലര്‍ യാത്രക്കാരനെ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ യാത്രക്കാരന്‍ ഇരട്ടിവേഗതയില്‍ ഓടിച്ച് രക്ഷപ്പെടും. പൊലിസുകാരന്‍ നിസ്സഹായനായി നോക്കിനില്‍ക്കുകയും ചെയ്യും. ഈ അവസ്ഥ മറികടക്കണമെങ്കില്‍ ട്രാഫിക് ജങ്ഷനുകളിലും ഹൈവേകളിലും കാമറ സ്ഥാപിക്കുകയും അവ യഥാവണ്ണം പരിപാലിക്കുകയും വേണം. ഒപ്പംതന്നെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുകയും വേണം. ഗതാഗതയോഗ്യമാക്കിയ റോഡുകള്‍ കേബിളുകള്‍ സ്ഥാപിക്കാനായി ഉടനെ കുത്തിപ്പൊളിക്കുന്ന പരമ്പരാഗതരീതി അവസാനിപ്പിക്കുകയും വേണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago