കാലടി സനല്‍ കൊലപാതകം: പ്രധാനപ്രതികള്‍ പിടിയില്‍
അങ്കമാലി: കാലടി കൈപ്പട്ടൂരില്‍ നടന്ന സനല്‍ കൊലപാതകത്തിലെ മുഖ്യ പ്രതികളെ പിടികൂടി. മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ടില് വീട്ടില്‍ കാര എന്ന് അറിയപ്പെടുന്ന രതീഷ്, മൂക്കന്നൂര്‍ താബോര്‍ കരേടത്ത വീട്ടില്‍് ആച്ചി എന്നറിയപ്പെടുന്ന എല്‍ദോ, അയ്യംമ്പുഴ ഉപ്പ്കല് തേലക്കാടന് വീട്ടില്‍ ലയണല്‍ എന്നറിയപ്പെടുന്ന ടോണി, മൂക്കനൂര്‍ താബോര്‍ കോഴിക്കാടന്‍ വീട്ടില്‍ ഇണ്ടാവ എന്നറിയപ്പെടുന്ന ഗ്രിന്റെഷ്, മുണ്ടങ്ങാ മറ്റ0 മേക്കമാടന് വീട്ടില്‍ സുകുവെന്ന് അറിയപ്പെടുന്ന സുജിത്ത് എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്.
പിടികൂടിയവരില്‍ കാര രതീഷ്, ആച്ചി എല്‍ദോ, ഇണ്ടാവ ഗ്രിന്റേ ഷ് ,ലയണല്‍ ടോണി എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് ബന്ധപ്പെട്ടവരാണ്. സുകുവെന്ന സുജിത്തിനെ പ്രതികള്‍ ഉപയോഗിച്ച കാര്‍ ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്നാണ് പ്രതികളെ കേസ് അന്വോഷിക്കുന്ന പ്രത്യേക സംഘം പിടികൂടിയത് പിടിയിലായ പ്രതികളുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പ്രതികള്‍ സ്വന്തമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ച് വന്നത്. ഇങ്ങനെ സന്ദേശം അയക്കുന്നതായി സംശയം തോന്നിയ പൊലിസ് കൂട്ടാളികളെ കുറിച്ചും അവര്‍ക്ക് വന്നിരുന്ന ഫോണ്‍ കോളുകളെ കുറിച്ചും പരിശോധിച്ചപ്പോഴാണ് പ്രതികളെ പിടി കുടുവാന്‍ കഴിഞ്ഞത്.
മുഖ്യ പ്രതികള്‍ക്കു അക്രമണം നടത്തുന്നതിന് ആയുധങ്ങള്‍ നിര്‍മ്മിച്ച് കൊടുത്തവരും വാഹനങ്ങള്‍ നല്കിയവരും മറ്റ് സഹായങ്ങള്‍ നല്കിയവരും ഉള്‍പ്പടെ ഈ കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്. ഇതില്‍ പ്രായ പുര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ഏഴ് പേരേ നേരത്തേ പിടികൂടിയിരുന്നു.
സെപ്റ്റംബര്‍ 26 ന് രാവിലെ 7:30 ന് സംസ്കൃത സര്വ്വകലാശാക്കും പുത്തന്‍കാവ് ക്ഷേത്രത്തിനും സമീപത്ത് കൈപ്പട്ടൂര്‍ റോഡില്‍ വച്ചാണ് കൈപ്പട്ടൂര്‍ ഇഞ്ചക്ക വീട്ടില്‍ സനല്‍ കൊല്ലപ്പെട്ടത്. ആലുവ റുറല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി.എന്‍.ഉണ്ണിരാജയുടെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി. കെ.എസ് സുന്ദര്‍ശന്‍, കാലടി പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസ്, കാലടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ നോബിള്‍ മാനുവല്‍ എന്നിവരുടെ നേതൃത്യത്തിലാണ് അന്വേഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."