ദേശീയ ജലപാത സാധ്യതാപഠനം പൂര്‍ത്തിയാക്കും: ജോസ് കെ. മാണി
അതിരമ്പുഴ: അതിരമ്പുഴ മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും കുമരകം, കാഞ്ഞിരംവഴി, ആലപ്പുഴക്കുള്ള 38 കിലോമീറ്റര്‍ (ദേശീയജലപാത 9) സാധ്യതാ പഠനം നടത്തുവാന്‍ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയതായി ജോസ് കെ. മാണി എം.പി. ഡിസംബറിനു മുന്‍പായി സാധ്യതാ പഠനം പൂര്‍ത്തിയാക്കും.
ദേശീയ ജലപാതയുടെ പുതിയ റൂട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും ആയതിന്റെ വെളിച്ചത്തില്‍ ദേശീയജലപാത എട്ട്, ദേശീയ ജലപാത ഒന്‍പത്, ദേശീയ ജലപാത 59 ഇവയുടെ ടെക്‌നോ ഫീസിബിലിറ്റി പഠനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആലപ്പുഴ ചങ്ങനാശ്ശേരി, ആലപ്പുഴ കോട്ടയം അതിരമ്പുഴ, കോട്ടയം വൈക്കം എന്നീ ജലപാതകളാണ് ദേശീയ ജലപാതയുടെ നിലവാരത്തിലേയ്ക്ക് ഉയരുക.
അതിരമ്പുഴ ഗ്രാമ പഞ്ചായത്തില്‍ വച്ചു നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി എം.പി, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, ആര്‍.എം നായര്‍, പി.വി മൈക്കിള്‍, പോള്‍ ജോസഫ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, അഡ്വ.ജയ്‌സണ്‍ ജോസഫ്, ലിസി ടോമി, മോളി ലൂയിസ്, സജി തടത്തില്‍, കെ.പി ദേവസ്യ, കെ ജി ഹരിദാസ്, ജെ ജോസഫ്, ജോറോയി പൊന്നാറ്റില്‍, പി.എന്‍ സാബു, തങ്കച്ചന്‍ റ്റി.വി, ജോയ്‌സ് മൂലേക്കരി, ഫാ.ആന്റണി കാഞ്ഞിരത്തുങ്കല്‍, ബൈജു മാതിരമ്പുഴ, റ്റി.എസ് അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."