ഏകീകൃത സിവില്‍കോഡ്: വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കമെന്ന് സമസ്ത
കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് ഇന്ത്യയുടെ അന്തസത്ത തകര്‍ക്കുന്നതും മതേതരത്വത്തിന് ഭീഷണിയാണെന്നും സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഏകീകൃത സിവില്‍കോഡ് എന്ന പ്രചാരണവുമായി നിരന്തരം ന്യൂനപക്ഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘപരിവാര്‍ ശക്തികളുടെയും കേന്ദ്രസര്‍ക്കാറിന്റെയും ക്രൂരവിനോദം അവസാനിപ്പിക്കണം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണ്.
ചിലസംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാഷ്ട്രീയ ലാക്കോട് കൂടിയുള്ള അപ്രായോഗികവും അപ്രസക്തവുമായ വാദം ഉന്നയിക്കുന്നത്. ഓരോപൗരനും സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാനും വ്യക്തി നിയമങ്ങള്‍ അനുവര്‍ത്തിക്കാനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിത്.
മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം മുസ്്‌ലിംകള്‍ക്ക് ഭരണഘടന അനുവദിക്കുന്നുണ്ട്.
ശരീഅത്തിന്റെ പ്രമാണിക നിലപാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല. മതനിയമങ്ങള്‍ വിശദീകരിക്കേണ്ടത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പ്രമേയത്തില്‍ തുടര്‍ന്നു. സമസ്ത മുശാവറ ചേര്‍ന്ന് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദു റഹിമാന്‍ മുസ്്‌ലിയാര്‍, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മമ്മദ് ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വി. മോയി മോന്‍ ഹാജി മുക്കം, എം.സി. മായിന്‍ ഹാജി, ഹാജി. കെ.എം. അബ്ദുല്ല മാസ്റ്റര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."