HOME
DETAILS
MAL
സിറില്‍ വര്‍മ, റിത്വിക ഫൈനലില്‍
backup
October 08 2016 | 18:10 PM
വ്‌ളാഡിവോസ്റ്റോക്: ഇന്ത്യയുടെ സിറില്‍ വര്‍മ, റിത്വിക ശിവാനി ഗാഡ്ഡെ എന്നിവര്‍ റഷ്യന്‍ ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ബാഡ്മിന്റണിന്റെ പുരുഷ, വനിതാ ഫൈനലില്‍ കടന്നു. മിക്‌സ്ഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സിക്കി റെഡ്ഡി- പ്രണവ് ജെറി ചോപ്ര സഖ്യവും ഫൈനലില്‍ കടന്നിട്ടുണ്ട്.
സിറില്‍ വര്‍മ സെമിയില്‍ റഷ്യയുടെ അനറ്റൊലി യാര്‍ട്‌സെവിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. റിത്വിക സെമിയില്‍ റഷ്യന്‍ താരം കെസ്‌നിയ പൊളികര്‍പോവയെ രണ്ടു സെറ്റു പോരാട്ടത്തില്‍ വീഴ്ത്തി. സ്‌കോര്‍: 22-20, 21-13.
മിക്‌സ്ഡ് ഡബിള്‍സില്‍ റഷ്യന്‍ സഖ്യമായ അനറ്റോലി യാര്‍ട്‌സെവ്- എവഗ്നിയ കൊസെറ്റ്‌സകയ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 21-11, 21-17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."