HOME
DETAILS
MAL
നേതാവ്
backup
October 08 2016 | 19:10 PM
നേതാവ്
സുജയന്‍ നോട്ടട
മരം നട്ടുപിടിപ്പിക്കണമെന്ന്
ക്ലാസില്‍ മാഷ്.
സമരം നാടാകെ പടര്‍ത്തണമെന്ന്
നേതാവ് പാര്‍ട്ടീ ക്ലാസില്‍.
ജീവച്ഛവങ്ങള്‍
ശിഹാബ് പറാട്ടി
ശവം പോലെ ജീവിക്കുന്നവനല്ലേ ഇവിടെ
മരിച്ചവനു വേണ്ടി കണ്ണുനീര്‍ വാര്‍ക്കുന്നത്.
കലണ്ടര്‍
വര്‍ഷാവസാനം ലാഘവത്തോടെ കീറിക്കളഞ്ഞത് എന്റെ ജീവിതത്തിലെ ഒരാണ്ടുകൂടിയായിരുന്നു.
കൈകള്‍
തഴുകിയ കൈകള്‍, തലോടിയ കൈകള്‍
കഠാര ഏന്തിയപ്പോള്‍ ക്രൂരനായിപ്പോയി.
സത്യം
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി
ജയിക്കില്ലെന്നുറപ്പുള്ള
ശാശ്വതമായ
ഒരേയൊരു നുണ.
നുണ
പറയുന്നതിനെയൊക്കെ
അരക്കിട്ടുറപ്പിക്കാന്‍
ആവര്‍ത്തിക്കപ്പെടുന്ന സത്യം.
കവിത
എല്ലാ നുണകളിലും
സത്യത്തിന്റെ മേമ്പൊടി
ചാര്‍ത്തിച്ചുരുക്കിപ്പറഞ്ഞതത്രയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."