HOME
DETAILS

നഗരം

  
backup
October 08 2016 | 19:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82


അപ്രതീക്ഷിതമായാണ് അവര്‍ നഗരത്തില്‍വച്ച് കണ്ടുമുട്ടിയത്. നേരത്തെ പലപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും ഈ നഗരത്തിലാണ് അബിയെന്ന കാര്യം അറിയില്ലായിരുന്നു. പത്താം ക്ലാസില്‍ പടിയിറങ്ങിപ്പോയതില്‍ പിന്നെ ഇന്നാണ് ബാല്യകാല സുഹൃത്തിനെ അവന്‍ ആദ്യമായി കാണുന്നത്.

 

അച്ഛന്റെ പലചരക്ക് പീടികയുമായി ഞാന്‍ ഗ്രാമത്തില്‍ ചുരുങ്ങിയൊതുങ്ങി. അബിയുടെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ അവന്‍ നഗരത്തിലും ചിരിവിടര്‍ത്തിയാടി. അത്യാഹ്ലാദത്തില്‍ തന്റെ ബാല്യകാല സുഹൃത്തിനെ അവന്‍ ആശ്ലേഷിച്ചു. ആ കണ്ടുമുട്ടല്‍ അവര്‍ക്കു വിശ്വസിക്കാനായില്ല. അത്രക്കും രണ്ടു പേരുടെയും മനസില്‍ നിന്ന് മുഖങ്ങള്‍ മാഞ്ഞുപോയിരുന്നു.


ഒരുപാട് മാറ്റങ്ങളുണ്ടെങ്കിലും തിരിച്ചറിയാനായത് ബാല്യകാലത്തിന്റെ ഊഷ്മളതയാണെന്ന് അവര്‍ വിശ്വസിച്ചു. നമുക്ക് എവിടെയെങ്കിലുമിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് അവന്‍ അബിയെ കൂള്‍ബാറിലേക്ക് ക്ഷണിച്ചു. അബി ആ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. ഇവിടെ വരെ വന്നിട്ട് വീട്ടില്‍ വരാതെ പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ് അബി അവനെ വീട്ടിലേക്ക് ക്ഷണിച്ചു.  പിന്നീടൊരിക്കലാകാമെന്നു പറഞ്ഞ് ക്ഷണം നിരസിച്ചിട്ടും സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു.
ബംഗ്ലാവിലിരുന്ന് അവര്‍ ബാല്യകൗമാരങ്ങള്‍ പങ്കുവച്ചു തുടങ്ങി. ഗ്രാമീണതയുടെ നിഷ്‌കളങ്കതയെകുറിച്ച് അബി വാചാലനായി. പിന്നെ നഗരത്തിന്

റെ കളങ്കതയെ കുറിച്ചും. നഗരത്തില്‍ ആരോടും ആര്‍ക്കുമൊരു ബന്ധമില്ല... യാന്ത്രിക ജീവിതം.. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചില്‍.. കണ്ടാല്‍ ഒരു ഹായ്. ചിലപ്പോള്‍ കണ്ടഭാവം നടിക്കാതെ മുഖം തിരിഞ്ഞുനില്‍ക്കുന്നു. സംസാരം കത്തിക്കയറുന്നതിനിടെയാണ് അബിയുടെ ഭാര്യ മധുരപാനീയവും പലഹാരവുമായെത്തിയത്. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വമുണ്ടായിരുന്നില്ല അവളുടെ പെരുമാറ്റത്തില്‍. ആഹ്ലാദകരമായ നിമിഷങ്ങള്‍. അന്നേരമാണ് ഗേറ്റിനു മുന്നില്‍ സ്‌കൂള്‍ ബസ് വന്നുനിന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകള്‍ ചുമലില്‍ തൂക്കിയ പുസ്തകക്കെട്ടുമായി കയറിവന്നു, കഠിനമായി ഏതോ ജോലി കഴിഞ്ഞുവന്ന ക്ഷീണത്തില്‍. അപ്പോള്‍ അവന്‍ ഓര്‍ത്തത് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കളിച്ച് മണ്ണും ചെളിയുമായി വരുന്ന തന്റെ മക്കളെയാണ്.
വാതില്‍ക്കലെത്തിയ അവളൊന്ന്  അറച്ചുനിന്നു. അപരിചതനെ കണ്ടിട്ടാകണം. സംശയം നിറച്ച് ഡാഡിയെയും മമ്മിയെയും നോക്കി.
'മോളെ, ഇതു ഡാഡിയുടെ ബാല്യകാല സുഹൃത്ത്. നാട്ടില്‍ നിന്നാണ്'
'ഹലോ അങ്കിള്‍'
ഹൃദ്യമായി ചിരിച്ച അവള്‍ അവനുനേരെ കൈനീട്ടി. അവന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്തുപിടിച്ച് കവിളിലൊരുമ്മ കൊടുത്തു.
പൊടുന്നനെ അവള്‍ കുതറിമാറി. 'ഛീ....വൃത്തികെട്ട മനുഷ്യന്‍. ഡാഡീ ഇയാളെന്നെ....'
വിതുമ്പിക്കൊണ്ട് അവള്‍ ബാഗ് വലിച്ചെറിഞ്ഞ് മുറിയിലേക്കോടി.


















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  36 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago