വിത്തെടുത്തു കുത്തി എത്രനാള്‍ കഴിയും
ശമ്പളം ലഭിക്കാന്‍ ദിവസങ്ങള്‍ വൈകിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കഴിഞ്ഞ ദിവസം യാത്രക്കാരെ പെരുവഴിയിലാക്കി നടത്തിയ സമരം ഒരു കാരണവശാലും ന്യായികരിക്കാന്‍ കഴിയില്ല.എല്ലാ മാസവും ഓരോ ബാങ്കുകളില്‍നിന്നും വായ്പ്പയെടുത്താണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കുന്നതെന്നു മറ്റാരേക്കാളും അറിയാവുന്നത് അവിടത്തെ ജീവനക്കാര്‍ക്കുതന്നെയാണ്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ സമരംചെയ്യുന്നതുവഴി ഒരുദിവസത്തെ വരുമാനത്തില്‍ ഇടിവുണ്ടാകുമെന്നല്ലാതെ എന്തു ഗുണമാണുണ്ടാകാന്‍ പോകുന്നത്. കുറച്ചുകൂടി യുക്തിപൂര്‍വം പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ തയാറാകണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഓരോ ധനകാര്യ സ്ഥാപനങ്ങളുടെ മുന്നില്‍ പോയി കെ.എസ്.ആര്‍.ടി.സി എത്രനാള്‍ കൈനീട്ടി നില്‍ക്കും.
പണയപ്പെടുത്താന്‍ ഇനി കെ എസ് ആര്‍ ടി സിക്ക് വസ്തുവകകള്‍ ഉണ്ടോയെന്നു കണ്ടറിയണം. മുങ്ങിത്താഴുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ആദ്യം രംഗത്തിറങ്ങേണ്ടതു തൊഴിലാളികളാണ്.
അജയ് എസ് കുമാര്‍, പ്ലാവോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."