ജൂബിലി റോഡ്: മുസ്ലിംലീഗ് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും
പെരിന്തല്‍മണ്ണ: നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡുകളിലൊന്നായ ജൂബിലി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്കു പോലും ബുദ്ധിമുട്ടു@ണ്ടാക്കുന്ന തരത്തില്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങളുടെ പരാതികളിന്മേല് യാതൊരു നടപടിയുമെടുക്കാത്ത നഗരസഭാ അധികൃരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
ജൂബിലി റോഡ് മേഖലയിലെ 27 മതല്‍ 31 വരെയുള്ള വാര്‍ഡുകളുടെ യോഗത്തിലാണ് തീരുമാനം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി പത്തത്ത് ജാഫര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കല്ലുപാലന്‍ ആലിക്കുട്ടി അധ്യക്ഷനായി. പട്ടുക്കൂത്ത് കുഞ്ഞിമാന്, ജാഫര്‍ തങ്ങള്‍, മുത്തേടത്ത് ജാഫര്‍, ഇര്‍ഷാദ്, ഹാരിസ്, സാലി കിനാതിയില്‍, മുണ്ടുമ്മല്‍ ഇബ്രാഹീം, കല്ലേങ്ങാടന് ഹുസൈന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."