HOME
DETAILS
MAL
മന്ത്രി ഇ.പി ജയരാജന് കക്കാട് സ്പിന്നിങ് മില്‍ സന്ദര്‍ശിച്ചു
backup
October 08 2016 | 21:10 PM
കണ്ണൂര്‍: സഹകരണ സ്പിന്നിങ് മില്ല് മന്ത്രി ഇ.പി ജയരാജന് സന്ദര്‍ശിച്ചു. മില്ലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. മില്ല് ആധുനികവത്കരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും നിലവില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെകുറിച്ചും മാനേജ്മെന്റും യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. മന്ത്രിയെ എം.ഡി സി.ആര് രമേഷും ഉദ്യോഗസ്ഥരും യൂനിയന്‍ പ്രതിനിധികളും സ്വീകരിച്ചു.
മില്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കെ.വി കുമാരന്, കെ സുരേന്ദ്രന്, താവം ബാലകൃഷ്ണന്, കെ.പി അശോകന്, വി.വി ശശീന്ദ്രന്, ടി.കെ സുരേഷ് ബാബു, വി സുരേശന്, ബി ജയദേവന് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."