മലമ്പാമ്പുകളുടെ ആവാസ കേന്ദ്രമായി തീരദേശ മേഖല
പാവാട്ടി: തീരദേശ മേഖല മലമ്പാമ്പുകളുടെ ആവാസ കേന്ദ്രമായി മാറുന്നു. തിരുനെല്ലൂര്‍ മുതല്‍ ചക്കംകണ്ടം വരെയുള്ള മേഖലകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
കോഴി വേസ്റ്റുകള്‍ നിക്ഷേപിക്കുന്നതാണ് പാമ്പുകള്‍ വര്‍ധിക്കുന്നതിന് കാരണമായി പറയുന്നത്. ചക്കംകണ്ടം മേഖലകളിലാണ് കൂടുതലായി കണ്ടിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ പതിനഞ്ചോളം മലമ്പാമ്പുകളെയാണ് പിടികൂടിയത്. തത്തക്കുളങ്ങര ക്ഷേത്രത്തിന് പരിസരം, പഞ്ചായത്ത് ഗ്രൗണ്ട് തുടങ്ങിയിടങ്ങളില്‍ നിന്നും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഈ ആഴ്ചയില്‍ അടുത്തടുത്ത ദിവസങ്ങളിലായി പൈങ്കണ്ണിയൂര് മാനാത്ത് പറമ്പില്‍ ഹാഷിമിന്റെ വിറകുപുരയില്‍ നിന്നും, പൊന്നാംകുളത്തിന് സമീപത്ത് താമസിക്കുന്ന പരേതനായ കിഴക്കതില്‍ അബ്ദുള്ളയുടെ വീട്ടുവളപ്പില്‍ നിന്നും മലമ്പാമ്പുകളെ പിടികൂടിയിരുന്നു. പലപ്പോഴും ഫോറസ്റ്റുകാര് എത്താന്‍ ദിവസങ്ങളോളം വൈകുന്നത് പിടികൂടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."