HOME
DETAILS
MAL
'പാടം നികത്തലിനെതിരേ നടപടി വേണം'
backup
October 09 2016 | 18:10 PM
വണ്ണപ്പുറം: വണ്ണപ്പുറം ടൗണില്‍ അനധികൃതമായി നടക്കുന്ന പാടം നികത്തലിനെതിരേ നടപടി സ്വീകരിക്കണമെന്നു കര്‍ഷകസംഘം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വണ്ണപ്പുറം ടൗണിനോട് ചേര്‍ന്നുള്ള പാലായിക്കുടിയില്‍ ജോണ്‍ വക നെല്‍പ്പാടമാണ് ടിപ്പറില്‍ മണ്ണടിച്ച് നികത്തുന്നത്. മണ്ണ് കൊണ്ടുവന്ന വാഹനം കാളിയാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
പാടം നികത്തല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കര്‍ഷകസംഘം മേഖലാ സെക്രട്ടറി ഷിജോ സെബാസ്റ്റിയന് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."