ആത്മസംസ്കരണത്തിലൂടെ മാത്രമേ ജീവിത വിശുദ്ധി കൈവരിക്കാന്‍ കഴിയൂ: എം.എം മുഹിയുദ്ദീന് മൗലവി
ആലുവ: ആത്മസംസ്കരണത്തിലൂടെ മാത്രമേ ജീവിത വിശുദ്ധി കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ദീന് മൗലവി പ്രസ്താവിച്ചു.
അമ്പിയാക്കളും ഒലിയാക്കളും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് ലോക സൃഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം ശ്രമിക്കണം. ആത്മീയതയില്‍ നിന്ന് അകലുന്നതുകൊണ്ടാണ് മനുഷ്യനിലെ തിന്മകള് വര്‍ധിക്കുന്നത്. പാനായിക്കുളം മര്‍ഹൂം മുഹമ്മദ് ബാപ്പു മുസ്ലിയാരുടെ സ്മാരകമന്ദിരം ദാറുസ്സആദ വിജ്ഞാന കേന്ദ്രത്തില്‍ നാലു ദിവസമായി നടന്നുവന്ന സ്വലാത്ത് വാര്‍ഷികത്തിന്റെയും പ്രഭാഷണ പരമ്പരയുടെയും സമാപനം കുറിച്ചുകൊണ്ട് നടന്ന ദു:ആ സമ്മേളനത്തിന് നേതൃത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്മാന് വി.പി.എ ഫരീദുദ്ധീന്‍ മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ അല്‍ഖാസിമി സ്വാഗതം പറഞ്ഞു. അബ്ദുള്ള അന്‍വരി ഉദ്ഘാടനം നിര്‍വഹിച്ചു.
പേങ്ങാട്ടുശ്ശേരി ജുമാമസ്ജിദ് ചീഫ് ഇമാം അബൂബക്കര്‍ ഹുദവി മുണ്ടപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് മുസ്ലിയാര്, ബദറുദ്ധീന്‍ ബാഖവി, മുഹമ്മദാലി സാഹിബ്, അമാനുള്ള അന്‍വരി, അബ്ദുറഹിമാന് സഖാഫി, അബ്ദുസലാം വഹബി, ഡോ. അബ്ബാസ് ഹാജി, ഫാറൂഖ് ഫൈസി, അബ്ദുള്‍ മജീദ് ബാഖവി, അലി വഹബി, ഷമീര്‍ ബാഖവി, ഹസന് ദാരിമി, സി.എ. ഷറഫുദ്ദീന് മൗലവി എന്നിവര്‍ സംസാരിച്ചു. ഷമീര്‍ ഫൈസി പല്ലാരിമംഗലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് അന്നദാനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."