കരുണയുള്ള യുവത്വം കാലഘട്ടത്തിന്റെ ആവശ്യം: വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ
കളമശേരി: കരുണയുള്ള യുവതലമുറയാണ് ഇന്നത്തെ കാലത്ത് സമൂഹത്തില്‍ ഏറ്റവും അനിവാര്യമായതെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. കരുണ വറ്റിയ സമൂഹത്തില്‍, യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന എളിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കൈപ്പടമുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും വീല്‍ചെയര്‍ വിതരണവും ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി കലക്ടര്‍ ടി.വി സുഭാഷ് മുഖ്യാതിഥിയായിരുന്നു. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റസിയ സവാദ്, കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ കെ.എ. സിദ്ധീഖ്, എ.എ. അബ്ദുല്‍ റഹ്മാന്, പി.എസ്. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. കൈപ്പടമുകള്‍ തര്‍ബിയത്തുല്‍ ഇസ്ലാം സംഘം, കെ.എം.ഇ.എ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സമരിറ്റന്‍ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഒന്നരലക്ഷം രൂപ വിലവരുന്ന വീല്‍ചെയറുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."