സുഗന്ധ വ്യഞ്ജന ഗവേഷകയുടെ കൊലപാതകം: ഒരാള്‍ പിടിയില്‍
ഗോവ: സുഗന്ധ വ്യഞ്ജന ഗവേഷകയും മോഡലുമായ മൊണിക്ക ഗുര്ദ്ദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗളൂരുവില്‍ നിന്നും പൊലിസ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരനായ രാജ്കുമാര് സിങാണ് അറസ്റ്റിലായത്.
ഇവരുടെ ഫ്ളാറ്റിനടുത്തുള്ള ഒരു എ.ടി.എം കൗണ്ടറില്‍ വച്ച സി.സി.ടി.വി കാമറ പരിശോധിച്ച് രണ്ടുപേരെ തിരിച്ചറിയാനായെന്ന് ഗോവ പൊലിസ് അറിയിച്ചിരുന്നു. ബംഗളൂരില്‍ നടന്ന ഒരു കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് തിരഞ്ഞു വരികയായിരുന്നു. ഇവരായിരിക്കും മോണിക്കയുടെ കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് സംശയിച്ചിരുന്നു. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രത്യേക പൊലിസ് സംഘം ബംഗളൂരുവില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് അറസ്റ്റ്.
അതിനിടയില്‍ മോണിക്കയുടെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊസ്റ്റ്മോര്‍ട്ടം നടത്തി. ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് മാഹേഷ് ഗോയെങ്കര് പറഞ്ഞു.
അതേസമയം കൊലപാതകത്തിന് മുന്‍പ് ഇവര്‍ മാനഭംഗത്തിനിരയായിരുന്നുവോയെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ശരീരാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.
ഇക്കഴിഞ്ഞ ആറിനാണ് തന്റെ ഫ്ളാറ്റില്‍ മോണിക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ സ്വദേശിനിയായ മോണിക്ക ഫോട്ടോ ഗ്രാഫറായ തമിഴ്നാട് സ്വദേശി ഭരത് രാമാമൃതത്തെ വിവാഹം കഴിച്ച് ഗോവയിലായിരുന്നു താമസം. പിന്നീട് ബന്ധം വേര്‍പ്പെടുത്തിയതോടെ മോണിക്ക തനിച്ചായിരുന്നു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."