കമ്പനി മാറ്റി നല്കിയ നോട്ട്-7 വീണ്ടും പൊട്ടിത്തെറിച്ചു
വാഷിങ്ടണ്‍: പൊട്ടിത്തെറിയെ തുടര്‍ന്ന് സാംസങ് മാറ്റിനല്‍കിയ ഗാലക്സി നോട്ട് 7 വീണ്ടും പൊട്ടിത്തെറിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ച് കൂടുതല്‍ സുരക്ഷയോടെയാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്‍ നല്‍കിയത്. ഇതിലൊന്നാണ് യു.എസില്‍ പൊട്ടിത്തെറിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാറ്ററി തകരാറിനെ തുടര്‍ന്നാണ് വിപണിയിലിറക്കിയ ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ച് പുതിയ ഫോണുകള്‍ വിതരണം ചെയ്തത്. ഇതിനും സമാന തകരാര്‍ കണ്ടെത്തിയതോടെ കമ്പനി ആശങ്കയിലായി. സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ വിമാനത്തില്‍ ഉപയോഗിക്കുന്നത് വിവിധ രാജ്യങ്ങള്‍ വിലക്കിയിരുന്നു. യു.എസിലെ കെന്റുകിയിലാണ് പുതിയ ഫോണ്‍ പൊട്ടിത്തെറിച്ചത്. കിടപ്പുമുറി പുകയില്‍ നിറഞ്ഞതായും ഉപഭോക്താവ് പറഞ്ഞു. ചാര്‍ജിങ്ങിനിടെ അപകടസാധ്യതയാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയതെങ്കിലും ചാര്‍ജ് ചെയ്യാത്തപ്പോഴാണ് അപകടമെന്ന് ഉപഭോക്താവ് പറഞ്ഞു. സെപ്തംബറിലാണ് തകരാറിനെ തുടര്‍ന്ന് കമ്പനി ഫോണ്‍ തിരിച്ചുവിളിച്ച് മാറ്റി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."