കാരശ്ശേരി- കൂടരഞ്ഞി റോഡ്: അധികൃതര്‍ അനാസ്ഥ കാണിച്ചാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന്
മുക്കം: കാരശ്ശേരി -കൂടരഞ്ഞി റോഡ് അധികൃതര്‍ അനാസ്ഥ കാണിച്ചാല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം സി.കെ ഖാസിം പറഞ്ഞു. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന നോര്‍ത്ത് കാരശ്ശേരി -കൂടരഞ്ഞി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്ത അധികാരികളുടെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ച് കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോവുന്ന ഈ റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്കരമാണ്. മഴക്കാലത്ത് റോഡിലെ വലിയ കുഴികളില്‍ വെള്ളം കെട്ടി കിടന്ന് അപകടങ്ങള്‍ പതിവായിരുന്നു.
വേനല്‍ കാലമായതോടെ പൊടിശല്യം കാരണം വലിയ ദുരിതമാണ് നാട്ടുകാരും,യാത്രക്കാരും അനുഭവിക്കുന്നത്. റോഡിന്റെ അവസ്ഥ കാരണം മിക്ക വാഹനങ്ങളും ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ മടിക്കുകയാണ്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമരരംഗത്തിറങ്ങിയത്.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഗസീബ് ചാലൂളി അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി സെയ്ത് ഫസല്‍, വൈസ് പ്രസിഡന്റ് സലാം തേക്കുംകുറ്റി,ശിഹാബ് കറുത്തപറമ്പ് ,വി.പി.എ ജലീല്‍,യൂനുസ് പുത്തലത്ത് ,കെ.കോയ,എ.കെ സാദിഖ്,അടുക്കത്തില്‍ മുഹമ്മദാജി,ശിഹാബ് പി.പി.എസ്,വി.പി.നിസാം,എം.ടി.മുഹ്സിന്,അഷ്റഫ് അലി,കെ.അഹമ്മദ് റഊഫ്,മുസ്തഫ പി.ടി,ഉനൈസ് തേക്കുംകുറ്റി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."