ഓര്‍മകളുടെ തീരത്ത് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു
കോഴിക്കോട്: ഗവ. ലോ കോളജിലെ ആദ്യ ബാച്ചുകാര്‍ വീണ്ടും ഒത്തുചേര്‍ന്നു. പ്രായം അറുപതു കഴിഞ്ഞെങ്കിലും അനുസരണയുള്ള കുട്ടികളായി അവര്‍ ബെഞ്ചുകളിലിരുന്നു. ഗവ. മോഡല്‍ സ്‌കൂളിലെ ഹാളാണ് വീണ്ടും പഴയ ക്ലാസ്‌മേറ്റുകളുടെ സംഗമത്തിന് സാക്ഷിയായത്. 1970ല്‍ ഗവ. മോഡല്‍ സ്‌കൂളിലാണ് കോഴിക്കോട് ലോ കോളജിന് തുടക്കമിട്ടത്. മോഡല്‍ സ്‌കൂളിലെ പഴയ ക്ലാസില്‍ ആദ്യം അവര്‍ ഒത്തുകൂടി. പിന്നെ എല്ലാവരും കോസ്‌മോ പൊളിറ്റന്‍ ക്ലബിലെത്തി ഓര്‍മകളുടെ കെട്ടഴിച്ചു. ആദ്യബാച്ചിലെ 58 പേര്‍ ഒത്തുചേരലിനെത്തിയിരുന്നു.
ജസ്റ്റിസ് ആര്‍. ബസന്ത്, ജസ്റ്റിസ് എം.എന്‍ കൃഷ്ണന്‍, ജസ്റ്റിസ് എം.സി ഹരിറാണി, ജില്ലാ ജഡ്ജിയായിരുന്ന എസ്.എം ഫാത്തിമ ബീവി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, മാധ്യമ പ്രവര്‍ത്തക മലീഹ രാഘവയ്യ, തൃശൂര്‍, എറണാകുളം ലോ കോളജുകളുടെ പ്രിന്‍സിപ്പാലായിരുന്ന എല്‍. റിത തുടങ്ങിയവരും അധ്യാപകരായ എം. രാധാകൃഷ്ണനും എം.വി പ്രഭാകരനും സംഗമത്തിനെത്തി.
2007ലാണ് ഇവര്‍ ആദ്യം ഒത്തുകൂടിയത്. ഇനി 2018ല്‍ ഒത്തുകൂടണമെന്ന തീരുമാനത്തിലാണ് അവര്‍ സ്വന്തം തിരക്കുകളിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."