ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറച്ച് അഭ്യൂഹം പരത്തിയ രണ്ട് പേര് കസ്റ്റഡിയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍. നാമയ്ക്കല്‍ സ്വദേശി സതീഷ് കുമാര്‍, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
കൂടാതെ, അഭ്യൂഹം പരത്തിയ മറ്റ് 43 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എഡിഎംകെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം കൂടിക്കൊണ്ടിരിക്കുകയാണ്.
അഭ്യൂഹങ്ങള്‍ ഒഴിവാക്കുന്നതിനു ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടിരുന്നു. കടുത്ത പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞമാസം 22 മുതല്‍ ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് തമിഴ്നാട് പോലീസ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."