HOME
DETAILS
MAL
വരള്‍ച്ച: തെലങ്കാന മുഖ്യമന്ത്രിയും എം.പിയും മോദിയുമായി കൂടിക്കാഴ്ച നടത്തും
backup
May 11 2016 | 03:05 AM
ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ച അനുഭവിക്കുന്ന തെലങ്കാനയില്‍ വരള്‍ച്ചാ ദുരിതാശ്വാസമായി കൂടുതല്‍ ഫണ്ട് ആവശ്യപ്പെടാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും സി.എം ശിവരാജ് ചൗഹാന് എം.പിയും പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 40 ഡിഗ്രിക്കു മുകളിലാണ് മിക്ക ദിവസങ്ങളിലും തെലങ്കാനയിലെ ചൂട്.
ചൂട് മൂലം കടുത്ത കുടിവെള്ളക്ഷാമവും സംസ്ഥാനം നേരിടുന്നുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസവുമായി 3,064 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം അനുവദിച്ചതാവട്ടെ 712 കോടിയും. അതിനാല്‍ വരള്‍ച്ചാ കെടുതി പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്താനും കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെടാനുമാണ് മുഖ്യമന്ത്രിയും എം.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തെലങ്കാനയില്‍ അത്യുഷ്ണം മൂലം 35 ലധികം പേര് മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."