ആദ്യക്ഷരലോകത്തേയ്ക്ക് കരഞ്ഞും ചിരിച്ചും കുരുന്നുകള്‍
ആറ്റിങ്ങല്‍: വിജയദശമി ദിനത്തില്‍ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ ആയിരത്തിലധികം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു.രാവിലെ 7.30ന് മഹാകവിയുടെ പര്‍ണശാലയ്ക്കടുത്തുളള മണ്ഡപത്തില്‍ സംഗീത വിദ്യാര്‍ഥികളുടെ സരസ്വതീപഞ്ചകം ആലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. റിട്ട.ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ശ്രീധരന്റെ നേതൃത്വത്തില്‍ ആചാര്യന്മാര്‍ ഒത്തുചേര്‍ന്ന് അക്ഷരദീപം തെളിച്ചു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി,അഡ്വ.എ.സമ്പത്ത് എം.പി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.കാര്‍ത്തികേയന്‍ നായര്‍, ഗാന്ധിസ്മാരകനിധി അദ്ധ്യക്ഷന്‍ പി.ഗോപിനാഥന്‍ നായര്‍, ഡോ.എം. ആര്‍.തമ്പാന്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, റവ.ഫാദര്‍ ഡോ.തോമസ് കുഴിനാപ്പുറത്ത്, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.എ.സുഷമാ ദേവി, പേരേറ്റില്‍ ജി.പ്രിയദര്‍ശന്‍, കുമ്മിള്‍ സുകുമാരന്‍, സാകേതം ഗോപിനാഥന്‍ നായര്‍, ആര്‍.വിജയന്‍ തമ്പി, ഡോ.ജെ.സുഭാഷിണി, പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥ പിളള,കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, കലാം കൊച്ചേറ, ഡോ.രാജാവാര്യര്‍, വിളക്കുടി രാജേന്ദ്രന്‍, സി.അനൂപ്. ബി.ഗോപി എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി.
നെടുമങ്ങാട്: നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, സാസ്‌കാരിക സംഘടനകള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. നെടുമങ്ങാട് മേലാംങ്കോട് ദേവി ക്ഷേത്രം, മുത്താരമ്മന്‍ ക്ഷേത്രം, മുത്തുമാരിയമ്മന്‍ ദേവസ്ഥാനം, കോയിക്കല്‍ മഹാദേവര്‍ ക്ഷേത്രം, ഉഴമലയ്ക്കല്‍ ലക്ഷ്മിമംഗലം ദേവി ക്ഷേത്രം, പതിയനാട ഭദ്രകാളി ക്ഷേത്രം, തെക്കതുവിള ദേവി ക്ഷേത്രം,മാങ്കോട് മഹാവിഷ്ണു ക്ഷേത്രം, കൊഞ്ചിറ മുടിപ്പിര, പുത്തന്‍വിള ദേവി ക്ഷേത്രം, അരശുപറമ്പ് ഇണ്ടളയപ്പന്‍ ക്ഷേത്രം, ആനാ്ട പാറയ്ക്കല്‍ മണ്ഡപം ദേവി ക്ഷേത്രം, വെമ്പില്‍ മണലയം ശിവക്ഷേത്രം, കൈരളി വിദ്യാഭവന്‍, ദര്‍ശന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കീഴ്പാലൂര്‍ നാഷണല്‍ ലൈബ്രറി, ആനാട് ബ്രഹ്മാനന്ദാശ്രം, പുതുക്കുളങ്ങര ഭദ്രകാളി ക്ഷേത്രം, ചാങ്ങയില്‍ ഭദ്രകാളി ക്ഷേത്രം, വെള്ളനാട് ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ചെവ്വാഴ്ച രാവിലെ മുതല്‍ വിദ്യാരംഭം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."